Latest News
Loading...

IDA പാലാ ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികൾ നാളെ ചുമതലയേൽക്കും



ഇന്ത്യൻ ദന്തൽ അസോസിയേഷൻ പാലാ ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികൾ നാളെ ചുമതലയേക്കുമെന്ന് ഭാരവാഹികൾ പാലാ മീഡിയ സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2025 ലേക്ക് ഇന്ത്യൻ അസോസിയേഷന്റെ പുതിയ പ്രസിഡണ്ടായി Dr. രാജു സണ്ണിയും ഹോണററി സെക്രട്ടറിയായി Dr. ബിജോ കുര്യനും ജനുവരി അഞ്ചാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് പാലാ ഐ എം എ ഹാളിൽ നടക്കുന്ന ചടങ്ങിൽ ചുമതലയേൽക്കും.



കേരള ഡെന്റൽ കൗൺസിലിൻ്റെ പ്രസിഡൻ്റ് Dr.സന്തോഷ് തോമസ് മുഖ്യ അതിഥിയാവുന്ന ചടങ്ങിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള സ്റ്റേറ്റ് പ്രസിഡന്റ് Dr. സുഭാഷ് മാധവൻ ആണ് Dr. രാജു സണ്ണിയെ പുതിയ പ്രസിഡണ്ടായി പദവി ഏൽപ്പിക്കുന്നത്.
പ്രശസ്ത സംവിധായകൻ ഭദ്രൻ മാട്ടേൽ അതിഥിയായി ചടങ്ങിൽ പങ്കെടുക്കും.





ട്രഷറർ ആയി Dr. സിബിൻ പി മാത്യു, ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ് ആയി Dr. മനോജ് മാനുവൽ, പ്രസിഡന്റ് ഇലക്ട് 2026 ആയി Dr. ജിയോ ടോം ചാൾസ് വൈസ് പ്രസിഡന്റ് മാരായി 
Dr. മാത്യു ജയിംസ് , Dr. ബോബി ജോസഫ്, ജോയിന്റ് സെക്രട്ടറി ആയി ഡോക്ടർ ജോസഫ് തോമസ് എന്നിവരും സ്ഥാനമേല്ക്കും.




മീനച്ചിൽ താലൂക്കിലും സമീപപ്രദേശങ്ങളിലും ആയി 160തോളം അംഗങ്ങളാണ് ഐ.ഡി.എ പാലാ ബ്രാഞ്ചിന് ഉള്ളത്. ഐ.ഡി.എ പാലാ കൗൺസിൽ ഓഫ് ഡെന്റൽ ഹെൽത്തിന് കീഴിൽ പാലാക്ക് സമീപപ്രദേശങ്ങളിലുള്ള വിവിധ ആതുരാലയങ്ങളിൽ ക്യാമ്പുകൾ നടത്തിവരാറുണ്ട്.
 പരിപാടികൾ വിശദീകരിച്ച് പാലാ മീഡിയ സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഐ ഡി എ പാലാ പ്രസിഡന്റ്‌ ഡോക്ടർ രാജു സണ്ണി, പ്രസിഡന്റ്‌ ഇലക്ട് ഡോക്ടർ ജിയോ ടോം ചാൾസ്, സെക്രട്ടറി ഡോക്ടർ ബിജോ കുര്യൻ, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജോസഫ് തോമസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments