തലനാട് പഞ്ചായത്ത് പരിധിയിൽ കിലോ കണക്കിന് മാലിന്യം റോഡരികിൽ തള്ളിയ നിലയിൽ. ചോനമല ഇല്ലിക്കൽ കല്ല് റോഡിലാണ് വാഹനത്തിൽ എത്തിച്ച മാലിന്യം തള്ളിയത്.
പ്ലാസ്റ്റിക് ചാക്കുകൾ പൂക്കളുടെ അവശിഷ്ടങ്ങൾ തുടങ്ങിയവയാണ് ഏറെയും. ഒരു ലോറിയിൽ കൊള്ളാവുന്നത്ര മാലിന്യമാണ് അരികിൽ തള്ളിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.
പാലായിലെ ഒരു പൂക്കടയിൽ നിന്നുള്ള മാലിന്യമാണന്ന് പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ പിഴ അടപ്പിക്കുന്നതിനൊപ്പം പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി സെബാസ്റ്റ്യൻ വർക്കി അറിയിച്ചു. മഹസര്‍ തയാറാക്കി മാലിന്യം തിരികെ വാരിക്കുന്നതിനും നടപടിയുണ്ടാകും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments