പാലായിലും പരിസരപ്രദേശങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പാലാ ഈരാറ്റുപേട്ട റോഡില്‍ മൂന്നാനി ഗാന്ധി സ്‌ക്വയറിന് സമീപം പ്രധാന റോഡിനോട് ചേര്‍ന്നാണ് കൈത്തോട്ടിലേക്ക് സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളിയത്. മാലിന് നിക്ഷേപം വര്‍ദ്ധിക്കുമ്പോഴും അധികാരികളുടെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധം ഉയരുകയാണ്.
പാലാ ഈരാറ്റുപേട്ട മെയിന്‍ റോഡിനോട് ചേര്‍ന്ന ഓടയിലാണ് വന്‍തോതില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിക്കു ശേഷമാണ് കക്കൂസ് മാലിന്യം തള്ളിയതെന്ന് നാട്ടുകാര്‍ പറയുന്നു. ടാങ്കര്‍ ലോറിയില്‍ എത്തിച്ച മാലിന്യമാണ് വാഹനം ഇടവഴിയിലേക്ക് കയറ്റിയിട്ട് തോട്ടിലേക്ക് ഒഴുക്കിയത്. ഈ വെള്ളം ഒഴുകി എത്തുന്നത് മീനച്ചില്‍ ആറ്റിലേക്കാണ് '
ഗാന്ധി പ്രതിമയ്ക്ക് സമീപം കക്കൂസ് മാലിന്യം തള്ളിയ സംഭവത്തില്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നു ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഗാന്ധി പ്രതിമയ്ക്ക് പിന്നില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേയ്ക്കും കക്കൂസ് മാലിന്യം തള്ളിയിരുന്നു.
ഇതിനു സമീപത്താണ് കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളം സ്ഥിതി ചെയ്യുന്നത്. ഏറെ നാളുകള്‍ക്കു മുമ്പ് സ്ഥിരമായി ഈ ഭാഗത്ത് ക്കൂസ് മാലിന്യം തള്ളിയിരുന്നു. തുടര്‍ന്നു വീണ്ടും കക്കൂസ് മാലിന്യ നിക്ഷേപം ആരംഭിച്ചിരിക്കുകയാണ്. പൊതുനിരത്തുകളും ജലാശയങ്ങളും മലിനീകരിക്കുന്ന ഇത്തരം സാമൂഹികവിതര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമരുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments