പാല കോർപ്പറേറ്റ് എഡ്യുക്ക ഷണൽ ഏജൻസിയുടെയും അക്കാദമിക് കൗൺസിലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തി വരുന്ന ഇംഗ്ലീഷ് വോയേജ് എന്ന അധ്യാപക പരിശീലന ശിൽപ്പശാല പാലാ സെൻ്റ്.തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് ഉദ്ഘാടനം ചെയ്തു . പാല സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ഉദ്ഘാടന സമ്മേള നത്തിൽ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലിൽ, അക്കാദമിക് കൗൺസിൽ സെക്രട്ടറി ഫാ. ജോർജ് പറമ്പിതടത്തിൽ, സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീ റജിമോൻ കെ മാത്യു, ഹെഡ്മാസ്റ്റർ ഫാ. റജി തെങ്ങും പള്ളിൽ എന്നവർ പ്രസംഗിച്ചു.
പരമ്പരാഗത പഠനരീതികളിൽ നിന്ന് വ്യത്യസ്തമായി 'ഗെയിമിഫിക്കേഷൻ' എന്ന ആശയം മുൻ നിർത്തി കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഇംഗ്ലീഷ് ഭാഷ അധ്യാപകരിലേയ്ക്കും അവരിലൂടെ വിദ്യാർത്ഥി കളിലേയ്ക്കും എത്തിക്കുക എന്നതാണ് ഈ ശില്പശാലയുടെ ഉദ്ദേശ്യം.
പാലാ എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ ജോലി ചെയ്യുന്ന ഒരു പറ്റം അധ്യാപകരാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ശിൽപ്പ ശാലയ്ക്ക് നേതൃത്വം നൽകുന്നത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments