ജില്ലാ കൃഷിവകുപ്പ് കോട്ടയവും കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക മണ്ണ് ദിനം 2024 ൻ്റെ ഭാഗമായി കോളേജിൽ വച്ച് ജില്ലാതല ക്യാമ്പയിൻ ഉദ്ഘാടനവും കർഷക സെമിനാറും നടന്നു. കോട്ടയം ജില്ലാ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മീന മാത്യു സെമിനാർ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം.വി. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് മാത്യു അത്തിയാലിൽ,വാർഡ് മെമ്പർ സജി സിബി , ഈരാറ്റുപേട്ട ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അശ്വതി വിജയൻ .എന്നിവർ ആശംസ അർപ്പിച്ചു. കർഷകരും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു. സ്നേഹലത മാത്യു, സോയിൽ കെമിസ്റ്റ് , മണ്ണ് പരിശോധനാ കേന്ദ്രം കോഴ സെമിനാറിൽ ക്ളാസ് നയിച്ചു. അബ്രഹാം സ്കറിയ കൃഷി ഓഫീസർ പൂഞ്ഞാർ തെക്കേക്കര സ്വാഗതവും ജെഫിൻ മാത്യം കൃതജ്ഞതയും പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments