Latest News
Loading...

നമ്മുടെ വിദ്യാലയം, നന്മയുടെ ലോകം സാംസ്‌കാരിക സംഗമം ഡിസംബർ 7ന്



സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന നമ്മുടെ വിദ്യാലയം,നന്മയുടെ ലോകം സാംസ്‌കാരിക സംഗമം ഡിസംബർ 7 ഇന്ന്  രാവിലെ 10.30 ന് ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ പി സ്കൂൾ ഹാളിൽ വച്ച് സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം ഡോ പ്രവീണ അഭിജിത് അധ്യക്ഷത വഹിക്കും. പ്രതിഭാസംഗമം ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്‌ദുൾ ഖാദറും കുഞ്ഞിളം കയ്യിൽ സമ്മാനവിതരണം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോഷിബ ജെയിംസും ഉദ്ഘാടനം ചെയ്യും.




സംസ്ഥാന എക്സി.മെമ്പർ ഷീല ദിലീപ് മുഖ്യപ്രഭാഷണം നടത്തും.വി ദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ് മാതാപിതാക്കന്മാരേയും നഗരസഭ അംഗം പി എം അബ്‌ദുൾ ഖാദർ അധ്യാപകരേയും ആദരിക്കും.
സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ് സ്വാഗതവും മേഖല പ്രസിഡന്റ്‌ പി പി മുഹമ്മദ്‌ ഖാൻ കൃതജ്ഞതയും രേഖപ്പെടുത്തും.



.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments