Latest News
Loading...

ശ്രീനാരായണീയ ക്ഷേത്രങ്ങളില്‍ ഷര്‍ട്ടിടാതെയേ കയറാവൂ എന്നുള്ള നിര്‍ബന്ധ ബുദ്ധി ഉപേക്ഷിക്കണമെന്ന് സ്വാമി സച്ചിദാനന്ദ




ശ്രീനാരായണീയ ബന്ധമുള്ള ക്ഷേത്രങ്ങളില്‍പോലും ഷര്‍ട്ടിടാതെയേ കയറാവൂ എന്നുള്ള നിര്‍ബന്ധ ബുദ്ധി ഉപേക്ഷിക്കണമെന്ന് ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശിവഗിരി തീര്‍ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുദേവന്‍ ആശ്രമങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് ജാതി മത വ്യത്യാസമില്ലാതെ പ്രവേശനം അനുവദിച്ചതായി സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഇപ്പോള്‍ പല ക്ഷേത്രങ്ങളിലും മറ്റു മതക്കാര്‍ക്ക് പ്രവേശനമില്ല. പല ശ്രീനാരായണീയ ക്ഷേത്രങ്ങളും അത് പിന്തുടര്‍ന്നു കാണുമ്പോള്‍ വലിയ ഖേദം തോന്നുന്നുണ്ട്. 



ഷര്‍ട്ടിടാതെയേ കയറാവൂ എന്നുള്ള നിര്‍ബന്ധബുദ്ധി പല ശ്രീനാരായണീയ ക്ഷേത്രങ്ങളും വച്ചു പുലര്‍ത്തുന്നു. ഇത് തിരുത്തിയേ മതിയാകൂ. ശ്രീനാരായണ ഗുരുദേവന്‍ ക്ഷേത്ര സംസ്‌കാരത്തെ പരിഷ്‌കരിച്ച ആളാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.



വളരെ പ്രധാനപ്പെട്ട സാമൂഹിക ഇടപെടലാണ് സച്ചിദാനന്ദ സ്വാമിയില്‍ നിന്നുണ്ടായതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 



 ഇത് പ്രധാനപ്പെട്ട സാമൂഹിക ഇടപെടലായി മാറാന്‍ സാധ്യതയുണ്ട്. ഈ വഴിക്ക് നമ്മുടെ പല ആരാധനാലയങ്ങളും വരുമെന്ന കാര്യം ഉറപ്പാണ്. 

ആരെയും ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കേണ്ടതില്ല. നമ്മുടെ നാട്ടിലെ പല ആചാരങ്ങളും കാലോചിതമായി മാറി. അതിനു ഫലപ്രദമായി നേതൃത്വം കൊടുക്കുന്ന നിലയാണ് ശിവഗിരി മഠത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങള്‍ മാത്രമല്ല, മറ്റ് ആരാധനാലയങ്ങളും ഈ രീതി പിന്തുടരുമെന്ന് കരുതുന്നതായും  മുഖ്യമന്ത്രി പറഞ്ഞു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments