Latest News
Loading...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജാഥക്ക് ഭരണങ്ങാനത്ത് സ്വീകരണം നൽകി



ഭരണങ്ങാനം: ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന സന്ദേശം ഉയർത്തി ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥയുടെ കോട്ടയം ജില്ലയിലെ രണ്ടാം ദിന പര്യടന പരിപാടി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നത് സംബന്ധിച്ച് പരിഷത്ത് നടത്തുന്ന ആശയ പ്രചാരണം കാലിക പ്രസക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 




തിടനാട് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് വിജി ജോർജ്ജ് വെള്ളൂക്കുന്നേൽ അധ്യക്ഷത വഹിച്ചു.പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജി സ്റ്റാലിൻ, അനിൽ നാരായണര്, പ്രിയ ഷിജു,ടോം മൂലേച്ചാലിൽ, റോയ്,അജീഷ് ചന്ദ്രൻ,കെ കെ സുരേഷ് കുമാർ, ആർ സനൽ കുമാർ,പുഷ്പകുമാരി, വിമലകുമാരി,അമീൻ പാറയിൽ,ആരാധ്യ അരുൺ തുടങ്ങിയവർ സംസാരിച്ചു. ജാഥ ജില്ലയിലെ പര്യടനം പൂർത്തിയാക്കി വൈക്കത്ത് സമാപിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments