Latest News
Loading...

വിലവർദ്ധനവ് സാധാരണ ജനങ്ങളുടെ നടുവൊടിക്കും. കോൺഗ്രസ് തിടനാട് മണ്ഡലം കമ്മറ്റി.



നിത്യോപയോഗ സാധനങ്ങളുടേയും കാർഷിക ഉൽപ്പന്നങ്ങളുടേയും വില വർദ്ധനവ് കൊണ്ട് സാധാരണ ജനങ്ങൾക്ക്‌ ഇന്ന് ജീവിക്കുവാൻ പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നു കോൺഗ്രസ് തിടനാട് മണ്ഡലം കമ്മറ്റിയുടെ യോഗം വിലയിരുത്തുകയും ഇതിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ സബ്‌സിഡി നിരക്കിൽ മാവേലി സ്റ്റോറിൽ നിന്നും കിട്ടിക്കൊണ്ടിരുന്ന സാധനങ്ങൾക്ക് വില കൂട്ടിയതും ജനങ്ങൾക്ക്‌ തിരിച്ചടിയായി.
 


മാത്രമല്ല മാവേലിസ്റ്റോറിൽ ചെന്നാൽ സബ്‌സിഡി നിരക്കിൽ കിട്ടികൊണ്ടിരുന്ന പല സാധനങ്ങളും പലപ്പോഴും ലഭിക്കാറുമില്ല. അങ്ങനെ അടിക്കടി എല്ലാ മേഖലയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റം കൊണ്ട് സാധാരണ ജനങ്ങൾ പൊറുതി മുട്ടുമ്പോൾ കേരള സർക്കാർ വിലക്കയറ്റം പിടിച്ചു നിർത്താൻ ശ്രമിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. റേഷൻ കട വഴി മഞ്ഞ, പിങ്ക് കാർഡുകൾക്ക് ലഭിച്ചു കൊണ്ടിരുന്ന മണ്ണെണ്ണ മാസങ്ങളായി ഗവൺമെൻ്റ് അനുവദിക്കുന്നുമില്ല. ഈ കാര്യത്തിൽ അധികാര വർഗ്ഗങ്ങൾ സത്വരമായ നടപടികൾ സ്വീകരിച്ചില്ലങ്കിൽ കോൺഗ്രസ് തിടനാട് മണ്ഡലം കമ്മറ്റി ശക്തമായ സമരപരിപാടികളുമായി മുൻപോട്ടു പോകണമെന്ന് യോഗം വിലയിരുത്തി. 



തിടനാട് മണ്ഡലം പ്രസിഡൻ്റ് റോയി തുരുത്തിയിൽ അദ്ധ്യക്ഷത വഹിച്ച യോഗം പൂഞ്ഞാർ ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. DCC മെംബർ വർക്കിച്ചൻ വയം പോത്തനാൽ മുഖ്യപ്രഭാക്ഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വർക്കി സ്കറിയ പൊട്ടംകുളം , ജോയി പാതാഴ, ബെന്നി കൊല്ലിയിൽ, കറിയാച്ചൻ പ്ലാത്തോട്ടം, ബേബി പേണ്ടാനത്ത്, ചാക്കോച്ചൻ തയ്യിൽ, ബിനോയി പുകപ്പുരപ്പറമ്പിൽ, ചന്ദ്രൻ കളരിക്കൽ, ബിജു പാറയിൽ, ബീവിച്ചൻ ഉഴുത്തുവാൽ ,റോണി കൊട്ടാരത്തിൽ, സന്തോഷ് കുമാർ മറ്റത്തിൽ, ജോസ് തോട്ടുങ്കൽ, കെ.വി കര്യൻ കരോട്ടു പുള്ളോലിൽ, തോമസ് കൊണ്ടൂർ ജോമോൻ മണ്ണൂർ തുടങ്ങിവർ പ്രസംഗിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments