മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ ജീവനക്കാരുടെ സംഘടനയായ എം. ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ കോട്ടയം,ബോധി ധർമ്മ ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്ന് സർവ്വകലാശാലാ സമൂഹത്തിൽ നിന്നും പൊതിച്ചോർ ശേഖരിച്ച് കോട്ടയം ജനറൽ ആശുപത്രിയിലും ചുറ്റുപാടും ഉള്ള അഗതികൾക്കും അശരണർക്കുമായി വിതരണം നടത്തുന്ന 'പാഥേയം' പദ്ധതി വഴി വിതരണം ചെയ്ത പൊതിച്ചോറുകളുടെ എണ്ണം പതിനായിരം കടന്നു.
ഇതിന്റെ ഭാഗമായി സർവകലാശാലയിൽ സംഘടിപ്പിച്ച 'പാഥേയം@പതിനായിരം' എന്ന പ്രത്യേക പരിപാടിയിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ.സി ടി അരവിന്ദകുമാർ പതിനായിരാമത് പൊതിച്ചോർ കൈമാറി. 2018 നവംബർ മുതൽ മാസത്തിലെ രണ്ടാം ബുധനാഴ്ചയും നാലാം ബുധനാഴ്ചയും പൊതിച്ചോർ ശേഖരിച്ച് വിതരണം നടത്തി വരുന്നു .
ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി ബുദ്ധിമുട്ടുന്ന അനേകർക്ക് ആശ്വാസം നൽകുന്ന ഈ ഉദ്യമത്തിൽ കണ്ണി ചേർന്ന സർവകലാശാലാ സമൂഹത്തിന് ഇത് അഭിമാനമുഹൂർത്തമാണെന്ന് വൈസ് ചാൻസലർ അഭിപ്രായപ്പെട്ടു. സാമൂഹ്യ പ്രതിബദ്ധതതയോടെയുള്ള ഇത്തരം പ്രവർത്തനങ്ങളിൽ സർവ്വകലാശാലാ സമൂഹത്തിന്റെ പിന്തുണക്ക് എംപ്ലോയീസ് യൂണിയൻ നന്ദി അറിയിച്ചു.
ചടങ്ങിൽ എംപ്ളോയീസ് യൂണിയൻ പ്രസിഡൻ്റ് മേബിൾ എൻ എസ് , ജനറൽ സെക്രട്ടറി ജോസ് മാത്യു, ടീം പാഥേയം കൺവീനർ ജിജോ ജോർജ്, എൻ. നവീൻ, പ്രമോദ് എസ്, ബിനോയി സെബാസ്റ്റ്യൻ, അർച്ചന ബി, അരവിന്ദ് കെ. വി, ഗായത്രി, ഐസക്ക് ജെ, മുൻ പ്രസിഡൻ്റ് ഗോപാലകൃഷണൻ നായർ 1അരുൺ വി എസ്, ബിനു തോമസ്, ബിബിൻ കെ. അലക്സ് ,അനുപ്രിയ ലൂക്കോസ്, ലാവണ്യ എസ് നായർ, ജയമോൾ , സിത്താര പി. ആർ , ജിത്തു രാജു, തുഷാര... തുടങ്ങിയവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments