2025--26 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പാലാ നഗരസഭ വർക്കിംഗ് ഗ്രൂപ്പ് യോഗം നഗരസഭാ കോൺഫറൻസ് ഹാളിൽ നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ ഉത്ഘാടനം ചെയ്തു. പതിനേഴരകോടി രൂപയുടെ വികസന പദ്ധതിക്കുളള നിർദ്ദേശങ്ങളാണ് ഇന്ന് ചർച്ച ചെയ്തത്.
ദാരിദ്ര്യ നിർമാർജ്ജനം , സംരഭക സംസ്ഥാനം, മാലിന്യനിർമാർജ്ജനം, തൊഴിൽ മേഘല , കുടിവെള്ളം, അടിസ്ഥാന വികസനം തുടങ്ങിയവയ്ക് മുൻഗണ നൽകിയാണ് പദ്ധതി രൂപീകരണമെന്ന് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് പറഞ്ഞു.
ആസൂത്രണ സമിതി യോഗം,വർക്കിംഗ് ഗ്രൂപ്പ് , ഭിന്നശേഷി സഭ, വികസന സെമിനാർ എന്നിവ നടത്തി ചർച്ച ചെയ്താണ് പ്രൊജക്ട് തയ്യാറാക്കുന്നത്. യോഗത്തിൽ വൈസ് ചെയർമാൻ ലീന സണ്ണി അദ്ധക്ഷത വഹിച്ചു. ആസൂത്രണ സമിതി ചെയർമാൻ സി എ പയസ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ ലിസിക്കുട്ടി മാത്യു,
നീനാ ചെറുവള്ളിൽ , ബൈജു കൊല്ലംപറമ്പിൽ , കൗൺസിലർമാരായ തോമസ് പീറ്റർ, ബിജി ജോജോ, ജോസിൻ ബിനോ , സിജി പ്രസാദ്, ആനി ബിജോയി , സതി ശശികുമാർ, ജോസ് ചീരാംകുഴി , മായാ പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments