Latest News
Loading...

വസ്ത്ര വൈവിധ്യവുമായി പവിത്ര സില്‍ക്‌സ് തുറന്നു



പാലായ്ക്ക് പുത്തന്‍ വസ്ത്ര വിസ്മയം ഒരുക്കി പവിത്ര സില്‍ക്സ് പാലാ മഹാറാണി ജംഗ്ഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. 15000 സ്‌ക്വയര്‍ഫീറ്റില്‍ ഒരുക്കിയിരിക്കുന്ന പവിത്ര സില്‍ക്‌സ് ഉദ്ഘാടനം വീക്ഷിക്കാന്‍ ആയിരങ്ങളാണ് പാലായിലെത്തിയത്. 



രാവിലെ നടന്ന ചടങ്ങില്‍  മാണി സി കാപ്പന്‍ എംഎല്‍എ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിനിമാ താരങ്ങളായ അനു സിത്താരയുടെയും നമിത പ്രമോദിന്റെയും സാന്നിധ്യവും ഉദ്ഘാടന ചടങ്ങിന് മോടികൂട്ടി. എംഎല്‍എയ്ക്കും സിനി ആര്‍ട്ടിസ്റ്റുകള്‍ക്കൊമൊപ്പം പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍, മാനേജിംഗ് പാര്‍ട്‌ണേഴ്‌സ് എന്നിവര്‍ ഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ചു. വിശാലമായ വസ്ത്രശേഖരം അനു സിത്താരയും നമിതയും സന്ദര്‍ശിച്ചു. 



ഉദ്ഘാട ചടങ്ങിനെ തുടര്‍ന്ന് പാലായെ കുറിച്ചുള്ള ഓര്‍മകള്‍ സിനി ആര്‍ട്ടിസ്റ്റുകള്‍ പങ്കുവെച്ചു. 2 സിനിമകള്‍ക്കായി പാലായിലെത്തിയ കാര്യം അനു ഓര്‍്‌തെടുത്തപ്പോള്‍, സുഹൃത്തുക്കളോടും പാലായോടും ഉള്ള അടുപ്പം നമിത എടുത്തുപറഞ്ഞു. 



തുടര്‍ന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തവരില്‍ നിന്നും ഒരുലക്ഷം രൂപയുടെ ഭാഗ്യവാനെ നമിത തെരഞ്ഞെടുത്തു. ഭരണങ്ങാനം സ്വദേശിയായ ആനന്ദാണ് സമ്മര്‍ഹനായത്. 



പവിത്രയിലെ ആദ്യ വില്പന പാലാ നഗരസഭ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ നിര്‍വഹിച്ചു. വ്യാപാര വ്യവസായി ഏകോപനസമിതി പാലാ പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍ ആദ്യ വില്പന സ്വീകരിച്ചു. 



പാലാ മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി സാരി സെക്ഷന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫാദര്‍ ജേക്കബ് തടത്തില്‍, ഫാദര്‍ തോമസ് പുന്നത്താനത്ത്, ഐവാന്‍ അഗസ്റ്റ്യന്‍ വടയാറ്റ്, 



നഗരസഭാംഗം ജോസ് എടേട്ട്,  ലാലിച്ചന്‍ ജോര്‍ജ്, സതീഷ് ചൊള്ളാനി , ബിനീഷ് ചുണ്ടച്ചേരി, സാവിയോ കാവുകാട്ട്, ബൈജു കൊല്ലം പറമ്പില്‍, വിവിധ നഗരസഭാ കൗണ്‍സിലംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ തുടങിയവര്‍ പങ്കെടുത്തു.









 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments