പാലാ എക്‌സൈസ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി ദിനേശിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രി കാല പട്രോളിങ്ങില്‍ മെത്ത ഫിറ്റാമൈനും, കഞ്ചാവുമായി വ്യത്യസ്ത കേസുകളിലായി രണ്ട് യുവാക്കളെ പാലാ റെയിഞ്ച് എക്‌സൈസ് ടീം അറസ്റ്റ് ചെയ്തു. പാലാ ഏറ്റുമാനൂര്‍ ബൈപ്പാസ് റോഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിനെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് ബി യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരവെ പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചു.
ഇയാളെ EI ദിനേശ് ബി യും സംഘവും സാഹസികമായി പിടികൂടി 0.7.5 ഗ്രാം methamphitamine അടങ്ങിയ പ്ലാസ്റ്റിക് പാക്കറ്റാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രാമപുരം പൈക്കാട്ട് ക്രിസ്റ്റിന്‍ പി. സ് (22 ്)നെ കസ്റ്റഡിയിലെടുത്ത് കേസ്സ് രജിസ്റ്റര്‍ ചെയ്തു.
തുടര്‍ന്ന് 12 10 am മണിയോടുകൂടി നടന്ന മറ്റൊരു റെയ്ഡില്‍ മോഷണക്കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാമപുരം പുലിയനാട്ട് വീട്ടില്‍ അലക്‌സ് ജോയ്( 24 ) എന്ന യുവാവിനെ
ഗഞ്ചാവുമായി പിടികൂടി. റെയിഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി ദിനേശ്, പ്രിവന്റി വ് ഓഫീസര്‍ മാരായ രതീഷ് കുമാര്‍, തന്‍സീര്‍, അഖില്‍ പവിത്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജയദേവന്‍ ആര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രിയ കെ ടി,എക്‌സൈസ്‌ഡ്രൈവര്‍ സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments