കുറവിലങ്ങാട് നിന്നും മുത്തിയമ്മയുടെ തിരുസ്വരൂപം കുന്നോന്നി പള്ളിയില്‍ എത്തിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് റവ.ഡോ അഗസ്റ്റിന്‍ കുട്ടിയാനി തിരുസ്വരൂപം വെഞ്ചിരിച്ച്തിനു ശേഷം അലങ്കരിച്ച വാഹനത്തില്‍ നൂറ്കണക്കിന് വാഹനങ്ങളുടെ അകമ്പടിയേടെ കുന്നോന്നി പള്ളിയിലേയ്ക്ക് ആനയിച്ചു .
കുറവിലങ്ങാട്‌നിന്നും ആര്‍ച്ച്പ്രിസിന്റ് റവ. ഡോ.അഗസ്റ്റിന്‍ കുട്ടിയാനിലച്ചന്റെ നേതൃത്വത്തില്‍ സഹവികാരിമാരും കൂറവിലങ്ങാട് വിശ്വാസിസമൂഹവും കുന്നോന്നി പള്ളിയിലെ വികാരി ഫാ മാത്യൂ പീടികയിലിന്റെ നേതൃത്വത്തില്‍ കുന്നോന്നിയി ലെ ിശ്വാസികളും ജപമാല പ്രാര്‍ത്ഥന ചൊല്ലി മുന്തിയമ്മയുടെ തിരുസ്വരൂപത്തെ അനൂഗമിച്ചു.
വൈകുന്നേരം 630ന് കുന്നോന്നി പള്ളിഅങ്കണത്തില്‍എത്തിയ മുത്തിയമ്മയെ ഇടവകയിലെ വിശ്വാസിസമൂഹം ആദരവോടെ സ്വീകരിച്ച് പള്ളിയിലെത്തിച്ചു. അടുത്തദിവസം പ്രത്യേകം നിര്‍മ്മിച്ചിരിക്കുന്ന മുത്തിയമ്മ ഗ്രോട്ടോയില്‍ പ്രതിഷ്ഠിക്കും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments