കുന്നോന്നി: നാടിന്റെ ആത്മീയതയ്ക്ക് മാതൃഭക്തിയുടെ കരുത്ത് ശക്തമാക്കാൻ കുറവിലങ്ങാട് മുത്തിയമ്മയുടെ മധ്യസ്ഥതയും ഇനി കുന്നോന്നിക്കും സ്വന്തമാകുന്നു. ലോകചരിത്രത്തിൽ തന്നെ ആദ്യമായി പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട (എ.ഡി.335-)കുറവിലങ്ങാട് നിന്ന് മുത്തിയമ്മയുടെ തിരുസ്വരൂപം 26ന് കുന്നോന്നി സെന്റ് ജോസഫ് പള്ളിയിലെത്തിക്കും.
പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും ദേവാലയങ്ങളിലേക്കും കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം ആഘോഷമായി സംവഹിക്കപ്പെട്ടതിന് പിന്നാലെയാണ് കുന്നോന്നിയും മുത്തിയമ്മയുടെ തിരുസ്വരൂപം ഏറ്റുവാങ്ങുന്നത്.
26ന് വൈകുന്നേരം മൂന്നിന് സെന്റ് ജോസഫ് പള്ളി വികാരി ഫാ. മാത്യു പീടികയിലേൻ്റിൻ്റെ നേതൃത്വത്തിൽ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിലെത്തി കുറവിലങ്ങാട്ടെ വിശ്വാസസമൂഹത്തിനൊപ്പം വിശുദ്ധ കുർബാനയർപ്പിച്ച ശേഷം കുറവിലങ്ങാട് മർത്തു മറിയം തീർഥാടന ദേവലായ ആർച്ച് പ്രീസ്റ്റ് റവ. ഡോ. ആഗസ്റ്റിൻ കുട്ടിയാനി യിൽ വെഞ്ചിരിച്ച് മുത്തിയമ്മയുടെ തിരുസ്വരൂപം ഏറ്റുവാങ്ങുന്നത്.
തുടർന്ന് അനേകം വാഹനങ്ങളുട അകമ്പടിയോടെ കുന്നോന്നിയിലേക്ക് തിരുസ്വരുപപ്രയാണം. പാലാ, ഭരണങ്ങാനം, അരുവിത്തുറ, പൂഞ്ഞാർ വഴിയാണ് തിരുസ്വരൂപ പ്രയാണം. വൈകുന്നേരം 5 -45 ന് കുന്നോന്നി ദേവാലയത്തിലെത്തിക്കുന്ന മുത്തിയമ്മയുടെ തിരുസ്വരൂപം ആഘോഷമായി പ്രത്യേക ഗ്രോട്ടോയിൽ പ്രതിഷ്ഠിക്കും. എറണാകുളം സ്വദേശിയാണ് ആറടി ഉയരത്തിൽ തടിയിൽ കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം തയ്യാറാക്കിയത്. തിരുസ്വരൂപത്തെ കുറവിലങ്ങാട് ഇടവകയിൽ നിന്നുള്ള പ്രതിനിധികളും അനുഗമിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments