Latest News
Loading...

അന്താരാഷ്ട്ര ജല സമ്മേളനത്തിന് തുടക്കം


അന്താരാഷ്ട്ര ജല സമ്മേളനത്തിന് മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ തുടക്കം കുറിച്ചു. ജല മലിനീകരണം മുതല്‍ ശുദ്ധീകരണം വരെ എന്ന വിഷയത്തിലുള്ള സമ്മേളനം  നാഷണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ റാഡിക്കല്‍ റിസര്‍ച്ച് മുന്‍ ഡയറക്ടര്‍  ബി.എസ് മാധവ റാവു  ഉദ്ഘാടനം ചെയ്തു.



വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. പ്രഫ. കല്ലേന്‍ ബോണ്‍(നോര്‍വെ), ജലവിഭവ വികസന വിനിയോഗ കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവല്‍, സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ.ആര്‍. ബൈജു എന്നിവര്‍ സംസാരിച്ചു.




സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സസ്, ഇന്‍റര്‍ യൂണിവേഴ്സിറ്റി ഇന്‍സ്ട്രൂമെന്‍റേഷന്‍ സെന്‍റര്‍, ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ പോളാര്‍ സ്റ്റഡീസ് എന്നിവയുടെയും സൊസൈറ്റി ഓഫ് എന്‍വയോണ്‍മെന്‍റല്‍ കെമിസ്ട്രി ആന്‍റ് അലൈഡ് സയന്‍സസിന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.




പതിനഞ്ചു രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ പഠനങ്ങള്‍ അവതരിപ്പിക്കും. ഗവേഷകര്‍, അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍ തുടങ്ങി മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും.

ജല  സ്രോതസുകളുടെ മലിനീകരണം, ഈ മേഖലയില്‍ നടത്തിവരുന്ന നിരീക്ഷണങ്ങള്‍, ജല ശുദ്ധീകരണത്തിനുള്ള നൂതന സാങ്കേതിക വിദ്യകള്‍ തുടങ്ങിയവ സമ്മേളനത്തില്‍ അവതരിപ്പിക്കുകയും ഇതു സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments