പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിച്ച 42-മത് മഹാത്മാ ഗാന്ധി സർവകലാശാല അത്‌ലറ്റിക് മീറ്റൽ പാലാ അൽഫോൻസാ കോളേജ് 91 പോയിന്റുമായി മുന്നിൽ നിൽക്കുന്നു . 42 പോയിന്റുമായി MA കോളേജ് കോതമംഗലവും . അസ്സുമ്പ്ഷൻ കോളേജ് ചങ്ങനാശ്ശേരിയും രണ്ടാം സ്ഥാനത്തു നില്കുന്നു. പുരുക്ഷ വിഭാഗത്തിൽ. 89.5 പോയിന്റുമായി SB കോളേജ് ചങ്ങനാശേരിയും. 73 പോയിന്റുമായി MA കോളേജ് കോതമംഗലം രണ്ടാം സ്ഥാനത്തും. 53.5 പോയിന്റുമായി കാഞ്ഞിരപ്പള്ളി St ഡോമിനിക് കോളേജ് മൂന്നാം സ്ഥാനത്തും നില്ക്കുന്നു
രാവിലെ നടന്ന 20 KM നടത്ത മത്സരത്തിൽ പാലാ അൽഫോൻസാ കോളേജിലെ സാന്ദ്ര സുരേന്ദ്രൻ പുതിയ റെക്കോർടോടെ സ്വർണം നേടി . കഴിഞ്ഞ വർഷം വനിതാ വിഭാഗം ചാമ്പ്യൻഷിപ്പിൽ ഒരു പോയിന്റ് വ്യത്യാസത്തിൽ അൽഫോൻസാ കോളേജിനെ MA കോളേജ് പരാചയപെടുത്തിയിരുന്നു . ഇന്ന് നടന്ന വനിതകളുടെ 20 KM വാക്കിങ് , 100m Hurdles, 400 മീറ്റർ , 5000 മീറ്റർ , 1500മീറ്റർ, ഷോട്ട്പുട് ,ഹാർമർത്രോ, എന്നീ ഇനങ്ങളിലെല്ലാം അൽഫോൻസാ കോളേജ് ആണ് ഒന്നാം സ്ഥാനം കരസ്ഥാമാക്കി
രാവിലെ നടന്ന ഉത്ഘാടനം സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ. ഷാജി വി തുരുത്തൻ അദ്ധ്യക്ഷനായിരുന്നു ഡോ.ബിജു തോമസ് മഹാത്മാ ഗാന്ധി സർവകലാശാല സിന്ഡിക്കേറ്റ അംഗം ചമ്പ്യൻഷിപ് ഉത്ഘടനം ചെയ്തു. ഡോ.ബിനു ജോർജ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി
അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ Rev. ഡോ. ഷാജി ജോൺ, പ്രൊഫസർ P. I. ബാബു , അൽഫോൻസാ കോളേജ് ബർസാർ ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ ആശംസകൾ നേർന്നു. നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ മഹാത്മാ ഗാന്ധി സിൻഡിക്കേറ്റ മെമ്പർ അഡ്വ. റെജി സകറിയ മുഖ്യാ അതിഥിയായിരിക്കും, മഹാത്മാ ഗാന്ധി സിന്ഡിക്കേറ്റ അംഗം ഡോ. ജോജി അലക്സ് മുഖ്യ പ്രഭാഷണം നടത്തും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments