Latest News
Loading...

കെ.എസ്.കെ.റ്റി.യു , എ .കണാരൻ അനുസ്മരണവും ശുചീകരണ പ്രവർത്തനവും നടത്തി



പൂഞ്ഞാർ കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ പൂഞ്ഞാർ തെക്കേക്കര മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അധ്വാനിക്കുന്ന കർഷക തൊഴിലാളികൾക്കുവേണ്ടി വിശ്രമമില്ലാതെ പോരാടിയ എ. കണാരൻ അനുസ്മരണം നടത്തി. അനുസ്മരണ യോഗത്തോട് അനുബന്ധിച്ച് കല്ലേക്കുളം നഗറിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. 



യോഗം കെ.എസ്.കെ.റ്റി.യു ഏരിയ സെക്രട്ടറി ടി.എസ് സിജു ഉദ്ഘാടനം ചെയ്തു. ജില്ല കമ്മറ്റി അംഗം ബിന്ദു സുരേന്ദ്രൻ, മേഖല സെക്രട്ടറി രാജി വിജയൻ, ബ്രാഞ്ച് സെക്രട്ടറി സജി വി.റ്റി, സുജ ജോസ് , കുഞ്ഞമ്മ ജോർജ് ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. ശുചീകരണ പ്രവർത്തനങ്ങളിൽ പ്രദേശവാസികൾ പങ്കാളികളായി.



.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments