കിസാൻ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 17 മുതൽ 23 വരെ ഗ്രാമോത്സവം ആചരിക്കും. ഗ്രാമോത്സവത്തിന്റെ ഭാഗമായി കൃഷിവിധത്തിലുള്ള ക്ലാസുകൾ കൃഷി ഫെയറുകൾ മെഡിക്കൽ ക്യാമ്പുകൾ വിള ഇൻഷുറൻസ്, ഇൻഷുറൻസ് അംഗങ്ങളെ ചേർക്കൽ തുടങ്ങിയ വിവിധ പരിപാടികൾ നടപ്പാക്കും.
ഡിസംബർ 23ന് ദേശീയ കർഷക ദിനത്തോടനുബന്ധിച്ച് പഞ്ചായത്തുകളിൽ കർഷക പ്രമുഖരെ ആദരിക്കുന്നതിനൊപ്പം കൃഷിക്കാരെയും കൃഷിയെ സ്നേഹിക്കുന്നവരെയും ജനപ്രതിനിധികളെയും ഒരുമിച്ചുകൂട്ടി ദേശീയ കർഷക ദിനാചരണവും സംഘടിപ്പിക്കും.
2020ൽ രൂപംകൊണ്ട കിസാൻ സർവീസ് സൊസൈറ്റി 5 വർഷം പിന്നിടുകയാണ്. കർഷകർക്കും കാർഷികേതര ആവശ്യങ്ങൾക്ക് മായി രൂപം കൊണ്ട ഈ സന്നദ്ധസംഘടന കേരളത്തിൽ 246 പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളും 11 ഇതര സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിൽ 10 ഇടങ്ങളിലും ചാപ്റ്ററുകൾ ഉണ്ട്.
കിസാൻ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ജോയി ജോസഫ് മൂക്കൻ തോട്ടം, കോട്ടയം ജില്ല പ്രസിഡൻറ് അജിത്ത് വർമ്മ, ജില്ലാ സെക്രട്ടറി ഫിലിപ്പ് ജോൺ, മീനച്ചിൽ യൂണിറ്റ് സെക്രട്ടറി തോമസ് മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments