ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ മാതാവിന്റെ അമലോൽഭവ തിരുനാളും വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളും സംയുക്തമായി ആഘോഷിച്ചു. ഫാ. സ്കറിയ വേകത്താനം തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് പാരിഷ് ഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ അമൽ ജസ്റ്റിൻ കള്ളികാട്ട് അധ്യക്ഷത വഹിച്ചു.
സിംന സിജു കോഴിക്കോട്ട് മുഖ്യപ്രഭാഷണം നടത്തി. ഫാ. സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി. അയോണാ മേരി ഷിജു കട്ടക്കയം, ജിയാമോൾ ജിജോ കൂറ്റക്കാവിൽ, ജോജോ പടിഞ്ഞാറയിൽ, ജോയ്സി ബിജു കോഴിക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലൂ ഹൗസിന്റെ നേതൃത്വത്തിൽ ടാബ്ലോ ഉൾപ്പെടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സമ്മേളനത്തിൽ ഫ്രാൻസിസ് നാമധാരികളെ ആദരിച്ച് സമ്മാനങ്ങൾ നൽകി. സിമി ഷിജു കട്ടക്കയം, ആൽഫി മാത്യു മുല്ലപ്പള്ളിൽ, ജോബിമോൾ ബിന്റോ കണ്ടത്തിൽ, ഡിയോൺ ലാലു കൈപ്പുഴവള്ളിയിൽ, ബിജോൺ ജോസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments