Latest News
Loading...

കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായി കേന്ദ്രം മാറി- രമേശ് ചെന്നിത്തല



കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായി കേന്ദ്രം മാറിയെന്ന് രമേശ് ചെന്നിത്തല. തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാരായി മോഡി ഗവര്‍മെന്റ് മാറിയെന്നും കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയാണ് ഭരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐ എന്‍ ടി യു സി പാലാ നിയോജകമണ്ഡലം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 



പാര്‍ലമെന്റില്‍ പാസാക്കിയ നിയമങ്ങള്‍ അവിടെ തന്നെ കൊണ്ടു വന്ന് പിന്‍വലിപ്പിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. വന്‍കിട കുത്തകകള്‍ക്കു വേണ്ടി രാജ്യത്തെ വഞ്ചിക്കുന്ന നടപടിയാണ് മോഡി ഗവര്‍മെന്റ് സ്വീകരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരും തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 



ഐഎന്‍ടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് രാജന്‍ കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോസഫ് വാഴയ്ക്കന്‍, ഫിലിപ്പ് ജോസഫ്, ടോമി കല്ലാനി, അഡ്വ.ബിജു പുന്നത്താനം, ഷോജി ഗോപി, പ്രഫ.സതീഷ് ചൊള്ളാനി, ആര്‍.പ്രേംജി, മോളി പീറ്റര്‍, എന്‍.സുരേഷ്, ആര്‍.സജീവ്, അനുപമ വിശ്വനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments