Latest News
Loading...

"മനുഷ്യാവകാശ ദിനാചരണവും ജില്ലാ കൺവെൻഷനും" സംഘടിപ്പിച്ചു.


ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ന്  മനുഷ്യാവകാശ ദിനാചരണവും ജില്ലാ കൺവെൻഷനും പാലാ ടോംസ് ചേംബർ ഹാളിൽ വച്ച് നടത്തി.



. HRF കോട്ടയം ജില്ലാ പ്രസിഡൻറ് പ്രിൻസ് തയ്യിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി OA ഹാരിസ് സ്വാഗതം ആശംസിച്ചു. 



പാലാ നഗരസഭ ചെയർമാൻ ഷാജു വി തുരുത്തൻ പ്രോഗ്രാമിന് ഉദ്ഘാടന കർമ്മം നിർവഹിച്ചു. "മനുഷ്യാവകാശ പ്രവർത്തനങ്ങളും മനുഷ്യാവകാശ നിയമങ്ങളും" എന്ന വിഷയത്തിൽ,  
പട്ടിണി ലോകത്ത് വർദ്ധിച്ചു വരുന്നതിനെതിരെ ജാഗ്രത ഉണർത്തേണ്ടത് അനിവാര്യമാണെന്നും,
തൊഴിലിടങ്ങളിലെ ജീവനക്കാരുടെ സമ്മർദ്ദം,,, ആത്മഹത്യയിലേക്ക് വഴിവെക്കുന്ന മാനസിക സമ്മർദ്ദസാഹചര്യങ്ങൾ ഇല്ലാതാക്കാൻ ഇടപെടൽ നടത്തേണ്ടതിന്‍റെ അനിവാര്യതയെക്കുറിച്ചും മനുഷ്യാവകാശ പ്രവർത്തകർ ജാഗ്രത പുലർത്തുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ: ആർ ഹരിമോഹൻ (MTLSC Pala) ക്ലാസ് നയിച്ചു.

 



കോട്ടയം ജില്ലാ വൈസ് പ്രസിഡൻറ് ജോയ് കളരിക്കൽ പാലാ അനുഗ്രഹപ്രഭാഷണം നടത്തി. മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പി എൽ വി ആയ ജോസ് അഗസ്റ്റിൻ മനുഷ്യാവകാശ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. 



ആശംസകൾ അറിയിച്ചുകൊണ്ട് ജില്ലാ കോഡിനേറ്റർ ഇ കെ ഹനീഫ, , OD കുര്യാക്കോസ്, കാദർ സിസിഎം, ജി ബിജു, KE ജമാൽ തലയോലപ്പറമ്പ്, അശോകൻ മാവേലിക്കര, സജി കുമാർ, മനോജ് പാലാ, അബ്ദുൽ ഹക്കീം കാഞ്ഞിരപ്പള്ളി, അനീഷ ഹനീഫ, റിജോ അജി, സുനിൽകുമാർ, രജനി റെജി തിടനാട്, ജാൻസി ബേബി, ഷാജിത ഹുസൈൻ, തുടങ്ങിയവർ സംസാരിച്ചു. കോട്ടയം ജില്ലാ ട്രഷറർ തോമസ് കുര്യാക്കോസ് പ്രോഗ്രാമിന് കൃതജ്ഞത അറിയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments