പാലാ റിവര്‍വ്യൂ റോഡില്‍ പൊന്‍കുന്നം വലിയപാലത്തിനടിയില്‍ ഉയരംകൂടിയ വാഹനങ്ങള്‍ കുടുങ്ങുന്നതും ഇതേ തുടര്‍ന്ന് ഗതാഗതക്കുരുക്കും തുടര്‍ക്കഥയാകുന്നു. വെള്ളിയാഴ്ച രാവിലെയും വലിയ കണ്ടെയ്‌നറുമായെത്തിയ ട്രക്ക് കടന്നുപോകാനാകാതെ കുടുങ്ങി. മുന്നോട്ട് പോകാനാകില്ലെന്ന് മനസിലായതോടെ ഡ്രൈവര്‍ വാഹനം റോഡരികില്‍ ഒതുക്കിയത് ഗതാഗതക്കുരുക്കിനും ഇടയാക്കി.
ഇതിന് മുന്‍പും പലതവണ ഉയരംകൂടിയ ലോറികള്‍ റിവര്‍വ്യൂ റോഡ് വഴിയെത്തി പാലത്തിനടിയില്‍ ഇടിച്ചിട്ടുണ്ട്. പാലത്തിന്റെ അടിഭാഗത്ത് കോണ്‍ക്രീറ്റ് തകരുന്നതിനും ഇത് കാരണമായിട്ടുണ്ട്. കണ്ടെയ്‌നര്‍ പാലത്തിനടയില്‍ കുടുങ്ങി ഒരുവശത്തു കൂടിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരുന്നു. വിഷയത്തില്‍ ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ അധികാരികള്‍ക്കായിട്ടില്ല.
ടൗണ്‍ഹാളിന് സമീപം ഇതുവഴി കടന്നുപോകാവുന്ന പരമാവധി ഉയരം 4.25 മീറ്ററാണെന്ന് രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കാലപ്പഴക്കത്തില്‍ നിറംമങ്ങിയ ഈ മുന്നറിയിപ്പ് പലപ്പോഴും ഡ്രൈവര്‍മാര്‍ കാണാറില്ല. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് കാണാനാകുന്ന തരത്തില്‍ പുതിയ ബോര്‍ഡ് സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
വാഹനം വഴിയില്‍ കുടുങ്ങുന്നതോടെ പോലിസിനും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഗതാഗതം നിയന്ത്രിച്ച ശേഷം ലോറി പിന്നോട്ടെടുത്ത് ന്യായവലി ഭക്ഷണശാലയ്ക്ക് സമീപത്ത് കൂടിയുള്ള റോഡിലൂടെ കണ്ടെയ്‌നര്‍ ലോറി വഴിതിരിച്ചുവിട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments