കാവുംകണ്ടം: ബൈബിൾ പ്രചാരണ രംഗത്ത് നേതൃത്വം കൊടുക്കുന്ന ഫിയാത്ത് മിഷന് കൈത്താങ്ങായി കാവുംകണ്ടം സെൻ്റ് മരിയ ഗൊരേത്തി ഇടവക. കുടുംബ
കൂട്ടായ്മയുടെ നേതത്വത്തിൽ വീടുകളിൽ നിന്ന് ശേഖരിച്ച പത്ര-മാസികകൾ വികാരി ഫാ.സ്കറിയ വേകത്താനം, അഭിലാഷ് കോഴിക്കോട്ട്, സിജു കോഴിക്കോട്ട് എന്നിവർ ഫിയാത്ത് മിഷൻ ടീമംഗളായ ഡായി ഫിലിപ്പ് മാവേലിൽ ,ജോസഫ് കാരിക്കുന്നേൽ എന്നിവർക്ക് കൈമാറി.
ഇന്ത്യയിലെ വിവിധ ഭാഷകളിൽ കുറഞ്ഞ ചെലവിൽ ബൈബിൾ അച്ചടിച്ച് വിതരണം ചെയ്യുന്ന കൂട്ടായ്മയാണ് ഫിയാത്ത് മിഷൻ .ഇതിനോടകം ലക്ഷക്കണക്കിന് ബൈബിൾ അച്ചടിച്ച് വിതരണം ചെയ്തു.വിശുദ്ധ ഗ്രന്ഥാധിഷ്ഠിതമായ നിരവധി പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായ കൂട്ടായ്മയാണ് തൃശ്ശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിയാത്ത് മിഷൻ.
എല്ലാ വർഷവും ബൈബിൾ പകർത്തിയെഴുത്ത് മത്സരവും സംഘടിപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നല്കുകയും ചെയ്യുന്നു. കാവുംകണ്ടം ഇടവക ബൈബിൾ പ്രിൻ്റിംഗിനു വേണ്ടി എല്ലാ വർഷവും പത്രം - മാസികകൾ സമാഹരിച്ച് ഫിയാത്ത് മിഷന് കൈത്താങ്ങുന്നു.
സിസ്റ്റർ ജോസ്ന ജോസ് പുത്തൻപറമ്പിൽ, സെനീഷ് മനപ്പുറത്ത് ,ജോഷി കുമ്മേനിയിൽ, ബിൻസി ജോസ് ഞള്ളായിൽ, ലിസി ജോസ് ആമിക്കാട്ട് ,കൊച്ചുറാണി ജോഷി ഈരുരിക്കൽ, ബേബി തോട്ടാക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി,
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments