ഈരാറ്റുപേട്ട ബ്ലോക്ക് തല കേരളോത്സവത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാരായി. 232 പോയിന്റുകള്‍ നേടിയാണ് പൂഞ്ഞാര്‍ തെക്കേക്കര ചാമ്പ്യന്മാരായത്.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസിന്റെ പക്കല്‍ നിന്നും ഓവറോള്‍ കിരീടം പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിനു വേണ്ടി വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ കുമാര്‍ മഞ്ഞപ്‌ളാക്കല്‍,
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ മിനിമോള്‍ ബിജു, മെമ്പര്‍ സജിസിബി, കോച്ച് റെജിമോന്‍ റ്റി.കെ., ഉണ്ണികൃഷ്ണന്‍ പി.സി, ന്യൂ സിറ്റിസണ്‍ ക്ലബ്ബ് സെക്രട്ടറി ലാലി പി.വി,വി.ഇ.ഒ മാരായ ജോബി, ഷെറിന്‍, കായിക താരങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. വിജയിച്ച കായിക താരങ്ങളെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു അഭിനന്ദിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments