പൂഞ്ഞാർ സെന്റ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ പത്തുവർഷത്തെ ഹയർസെക്കൻഡറി വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ നടക്കും. സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഒരുങ്ങുന്ന ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ആദ്യ അലൂമ്നി മീറ്റ് ആണിത്.
ഉച്ചകഴിഞ്ഞ് മൂന്നിന് ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ ചേരുന്ന സമ്മേളനത്തിൽ എച്ച്എസ്എസ് വിഭാഗം പ്രിൻസിപ്പൽ വിൽസൺ ജോസഫ് അധ്യക്ഷത വഹിക്കും. ഫാദർ സിറിയക് പന്നിവേലിൽ സിഎംഐ ഉദ്ഘാടനം നിർവഹിക്കും.
എ ജെ ജോസഫ് , ഫാദർ മാർട്ടിൻ മണ്ണിനാൽ, ക്ലിന്റ് മോൻ സണ്ണി, ബിനു ജോർജ് , പ്രസാദ് കുരുവിള, ദീപാ ജോർജ് എന്നിവർ പ്രസംഗിക്കും. 300 ൽ അധികം പൂർവ വിദ്യാർത്ഥികളും പൂർവ്വ അധ്യാപകരും ചടങ്ങിൽ പങ്കെടുക്കും. പൊതുസമ്മേളനത്തിനുശേഷം സൗഹൃദ സംഗമവും നടക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments