Latest News
Loading...

ബിവിഎം കോളേജില്‍ മനുഷ്യാവകാശ ദിനം ആചരിച്ചു.



അന്തര്‍ദേശീയ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ESWA യുടെ നേതൃത്വത്തില്‍ ബി വി എം ഹോളിക്രോസ് കോളേജില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു.  അഡ്വക്കേറ്റ് ചാണ്ടി ഉമ്മന്‍ എംഎല്‍എ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചും മനുഷ്യാവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംവദിച്ചു. 




ബി വി എം കോളേജ് പ്രിന്‍സിപ്പല്‍ റവ ഡോ ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ 2024 എംജി യൂണിവേഴ്‌സിറ്റി സര്‍വകലാശാല പരീക്ഷയില്‍ റാങ്ക് നേടിയ അന്‍സി മരിയ, ദിയ ദിലീപ്, നിബു ബെന്നി എന്നിവരേ ബഹുമാനപ്പെട്ട ചാണ്ടി ഉമ്മന്‍ എംഎല്‍എ ആദരിച്ചു. 




ESWA ഫാക്കല്‍ട്ടി കോര്‍ഡിനേറ്റര്‍ ശ്രീ. ബ്രിസ്റ്റോ മാത്യു , സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ നിമ്മി സെബാസ്റ്റ്യന്‍, അജിന്‍ സെബാസ്റ്റ്യന്‍, ജോസിന്‍ ബെന്നി, നിഖില്‍ തോമസ് എന്നിവര്‍ സംസാരിച്ചു. ശ്രീ. ഷിന്റോ കെ ഷിബു യോഗത്തിന് കൃതജ്ഞത അര്‍പ്പിച്ചു. സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകര്‍, കുട്ടികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments