കൂട്ടുകൂടി നാട് കാക്കുവാൻ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ്. വോളണ്ടിയേഴ്സ് .മുത്തോലി സെൻ്റ്. ജോസഫ്സ് TTI യിൽ വച്ചു നടക്കുന്ന NSS സപ്തദിനസഹവാസ ക്യാമ്പിൻ്റെ ഭാഗമായാണ് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. വോളണ്ടിയേഴ്സ് കൂട്ടുകൂടി നാടുകാക്കാം എന്ന ലഹരിവിരുദ്ധ പ്രവർത്തനം നടത്തിയത്.
ലഹരിവിരുദ്ധ ബോധവല്കരണറാലിയായി മുത്തോലിക്കടവിൽ എത്തിയ വോളണ്ടിയേഴ്സ് ലഹരിക്കെതിരായി ഫ്ളാഷ് മോബ് അവതരിപ്പിച്ച് ലഹരിവിരുദ്ധ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. മുത്തോലിക്കടവിൽ വച്ചു നടന്ന ലഹരിവിരുദ്ധ പൊതുസമ്മേളനത്തിൽ മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി. മീനാഭവൻ ലഹരിക്കെതിരായി ജാഗ്രതാ ജ്യോതി തെളിയിച്ചു.
.പാലാ പോലീസ് സ്റ്റേഷൻ എസ്. ഐ. രാജു എം.എൻ. ലഹരിവിരുദ്ധ സന്ദേശം നല്കി. ലഹരിവിരുദ്ധ ലഘുലേഖയുടെ വിതരണോദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. സോമി മാത്യു നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ ഡോ. പി. ജെ. സിന്ധുറാണി , അധ്യാപകരായ ജോയ്സ് സെബാസ്റ്റ്യൻ, റിൻസി മാത്യു, അനിത ബാബു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments