Latest News
Loading...

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു അപകടം



പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു അപകടം.  പാലാ തൊടുപുഴ റോഡില്‍ അന്തീനാട് ക്ഷേത്രത്തിനു സമീപം ഉച്ചയ്ക്ക് 12.30 യോടയായിരുന്നു അപകടം.  അങ്കമാലിയില്‍ നിന്ന് പാലായ്ക്ക് പോകുകയായിരുന്ന കാറും പാലായില്‍ നിന്നും തൊടുപുഴയ്ക്ക് പോവുകയായിരുന്ന പിക്ക്അപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്




ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡില്‍ വട്ടം കറങ്ങിയാണ് നിന്നത്. കാറിന്റെ ഡ്രൈവര്‍ഭാഗത്താണ് ജീപ്പ് ഇടിച്ചത്. ഈ ഭാഗത്തെ മുന്‍വശത്തെ ടയര്‍ ഇടിയേറ്റ് തകര്‍ന്ന് പിറത്തേയ്ക്ക് തിരിഞ്ഞ നിലയിലായിരുന്നു. പിക്കപ്പ് ജീപ്പിനും സമാനമായ കേടുപാടുകള്‍ സംഭവിച്ചു. ജീപ്പിന്റെ ഓയില്‍ റോഡില്‍ പരന്നൊഴുകി. 






അപകടത്തില്‍ പിക്കപ്പ്  ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരിക്കേറ്റു ഇവരെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ ഹൈവേ പോലീസ് സ്ഥലത്തെത്തിയിരുന്നു. 



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments