Latest News
Loading...

അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ കസ്റ്റഡിയിലെടുത്തു


 ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ പോലീസ് കസ്റ്റഡിയില്‍. കഴിഞ്ഞ ശനിയാഴ്ച രാത്രി 8.30 ന് കൊല്ലപ്പള്ളി -മേലുകാവ് റോഡില്‍ മേരിലാന്റ് ജംഗ്ഷനു സമീപമായിരുന്നു അപകടം. ദിശതെറ്റി എത്തിയ വാഗണര്‍ കാറിടിച്ച് കുറുമണ്ണ് സ്വദേശി സുബീഷിന് സാരമായി പരിക്കേറ്റിരുന്നു. 



സഹയാത്രികനായ കയ്യൂര്‍ സ്വദേശി നിസാര പരിക്കോടെ രക്ഷപെട്ടു.  സാരമായി പരിക്കേറ്റ സുബീഷ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.  അപകട ശേഷം നിര്‍ത്താതെ പോയ കാറിന്റെ ദൃശ്യങ്ങള്‍ ഇതുവഴി പോയ ബസിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. 




മേലുകാവ് പോലീസ് നടത്തിയ അന്വേഷണത്തില്‍ തൊടുപുഴയിലെ വര്‍ക്കു ഷോപ്പില്‍ നിന്നും കാര്‍ കണ്ടെത്തി.  മേലുകാവ് സി.ഐ എം.ഡി. അഭിലാഷിന്റെ നേതൃത്വത്തില്‍ കാര്‍ കസ്റ്റഡിലെടുക്കുകയായിരുന്നു. മേലുകാവ് മേച്ചാല്‍ സ്വദേശിയായ കെ.എസ്.ഇ.ബി. ജീവനക്കാരന്റെയാണ് അപകടത്തിനിടയാക്കിയ കാര്‍ എന്ന് പോലീസ് പറഞ്ഞു.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments