Latest News
Loading...

കേക്ക് വിപണി സജീവം. പ്ലം തന്നെ താരം



ക്രിസ്തുമസ് ആഘോഷം നാടെങ്ങും നിറയുമ്പോള്‍ മധുരമൂറും കേക്കിന്റെ രുചിയും ഗന്ധവുമാണ് ഇതിനൊപ്പം ഉയരുന്നത്. ക്രിസ്മസ് പടിവാതില്‍്ക്കലെത്തി നില്‍ക്കുമ്പോള്‍ കേക്ക് വിപണിയും സജീവമായി. കേക്കുകളില്‍ രുചിവൈവിധ്യം ബേക്കറികള്‍ പരീക്ഷിക്കുമ്പോഴും പ്ലം കേക്ക് തന്നെയാണ് വിപണിയിലെ താരം. 




കേക്കില്ലാതെ എന്ത്  ക്രിസ്തുമസ് ആഘോഷം. അതുകൊണ്ട്തന്നെ ക്രിസ്മസിന് ആഴ്ചകള്‍ക്ക് മുന്‍പേ ആരംഭിക്കുന്ന തയാറെടുപ്പുകള്‍ അതിന്റെ പൂര്‍ണതയിലെത്തുന്ന നാളുകളാണ് ഡിസംബര്‍ 20ന് ശേഷമുള്ളത്. വ്യാപാരസ്ഥാപനങ്ങളില്‍ കേക്ക് വിപണിയ്ക്ക് പ്രത്യേക സ്റ്റാള്‍തന്നെയുണ്ടാവും. പാലാ നഗരത്തിലെ വ്യാപാരികല്‍ക്കിടയിലും കേക്ക് നിര്‍മാണത്തിന്റെയും വിപണനത്തിന്റെയും പ്രമുഖ സ്ഥാനങ്ങളിലുള്ളവരുണ്ട്. പല ബേക്കറികളും സ്ഥാപനത്തിന് മുന്നില്‍ പ്രത്യേക സ്റ്റാളുകള്‍ ഇട്ടാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. 




പ്ലം കേക്ക് തന്നെയാണ് വാങ്ങാനെത്തുന്നവരില്‍ ഏറെയും. രണ്ടാംസ്ഥാനം കാരറ്റ് കേക്കിനും. പൈനാപ്പിള്‍, മാര്‍ബിള്‍ കേക്കുകളും വിറ്റുപോകുന്നുണ്ട്. ആവശ്യക്കാര്‍ കൂടുതലുള്ള പ്‌ളംകേക്കാണ് കൂടുതലും തയാറാക്കിയിരിക്കുന്നതെന്ന് പാലാ മുന്‍സിപ്പല്‍ കെട്ടിടത്തിലെ സന്ധ്യാ ബേക്കറിയുടമ ബോബി പറഞ്ഞു. 




180 രൂപ മുതല്‍ 800 രൂപവരെയാണ് കേക്കിന് വില. റിച്ച് പ്ലം, റോയല്‍ റിച്ച് പ്ലം, ഇംഗ്ലീഷ് പ്ലം എന്നീ രുചി വൈവിധ്യങ്ങളും പ്ലം കേക്കിലുണ്ട്. വുഡന്‍ ഹാംമ്പര്‍ എന്ന പേരില്‍ പ്രീമിയം ഗിഫ്റ്റ് പാക്കറ്റും ഇത്തവണ സന്ധ്യാ ബേക്കേഴ്‌സ് അവതരിപ്പിച്ചിട്ടുണ്ട്. കേക്കിനൊപ്പം വൈന്‍, നട്‌സ് എന്നിവഉള്‍പ്പെട്ട ഗിഫ്റ്റ് പാക്കറ്റാണിത്. 



സാധനങ്ങളുടെ വിലക്കയറ്റം കേക്ക് വിലയിലും പ്രതിഫലിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാള്‍ അല്‍പം വില ഉയര്‍ന്നതായി വ്യാപാരികള്‍ പറഞ്ഞു. നട്‌സിന് ഉണ്ടായ വിലക്കൂടുതലും വലവര്‍ധനവിന് കാരണമാണ്. വില അല്‍പം കൂടിയാലും അത് നോക്കുന്നില്ലെന്നാണ് ക്രിസ്മസ് ആഘോഷിക്കാനെത്തുന്നവരുടെ പക്ഷം. ക്രിസ്തുമസ് തലേന്നായ 24ന് വില്‍പന പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരസമൂഹം.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments