പാലായില്‍ നടന്ന സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായിക മേളയില്‍ കൊടുങ്ങല്ലൂര്‍ ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഓവറോള്‍ ജേതാക്കളായി. 93 പോയന്റുകളാണ് കൊടുങ്ങല്ലൂര്‍ നേടിയത്. 11 സ്വര്‍ണ്ണവും 4 വെള്ളിയും, 11 വെങ്കലവും നേടിയാണ് കൊടുങ്ങല്ലൂരിന്റെ വിജയക്കുതിപ്പ്. 63 പോയന്റുകള്‍ വീതം നേടി ഷൊര്‍ണൂര്‍ ,പാലക്കാട് THS കള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. 57 പോയിന്റോടെ ചിറ്റൂര്‍ THS മൂന്നാം സ്ഥാനത്തെത്തി. 14 മീറ്റ് റെക്കോഡുകളാണ് കായികമേളയില്‍ പിറന്നത്. റിലെ ഉള്‍പ്പെടെ 5 ഇനങ്ങളില്‍ സ്വര്‍ണ്ണം നേടിയ കൊടുങ്ങല്ലൂര്‍ THS ലെ മുഹമ്മദ് നിഹാല്‍ മികച്ച താരമായി. മന്ത്രി VN വാസവനും മാണി സി കാപ്പന്‍ MLAയും വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.പാലാ ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ആതിഥ്യം വഹിച്ച കായികമേളയുടെ സമാപന ദിവസം മഴയില്‍ കുതിര്‍ന്നെങ്കിലും വിവിധ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് വിദ്യാര്‍ത്ഥികള്‍കാഴ്ചവച്ചത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments