ഭരണങ്ങാനം ടൗണില്‍ സ്കൂള്‍ ബസ് തലയിലൂടെ കയറിയിറങ്ങി വൃദ്ധന് തത്ക്ഷണം മരിച്ചു. ചൂണ്ടച്ചേരിയിലേയ്ക്ക് ബസ് തിരിയുന്ന ജംഗ്ഷനിലാണ് വൈകിട്ട് അപകടമുണ്ടായത്. ഭരണങ്ങാനത്ത് താമസക്കാരനായ തമിഴ്നാട് സ്വദേശി ഭൂമിരാജാണ് (80) മരിച്ചത്.
ജംഗ്ഷനിലെ ഹോട്ടലില്‍ ചായ കുടിച്ച് പുറത്തിറങ്ങിയ ഭൂമിരാജ് റോഡ് കുറുകെ കടക്കുമ്പോഴാണ് അപകടമുണ്ടായത്. ചൂണ്ടച്ചേരി സാന്‍ജോസ് സ്കൂളിലെ ബസിടിച്ചാണ് അപകടം. ഇയാള്‍ 50 വര്‍ഷത്തോളമായി ഭരണങ്ങാനത്ത് മറ്റത്തില്‍ ഹൗസ് എന്ന അഡ്രസില്‍ സ്ഥിരതാമസമാണ്.
മൃതദേഹം മേരിഗിരി ആശുപത്രിയിലെ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി റോഡില്പരന്നൊഴുകിയ രക്തം കഴുകിനീക്കി.
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ








0 Comments