മുനമ്പത്തെ കുടിയിറക്ക് വിഷയം കേരള ജനതയുടെ ഇടനെഞ്ചിലെ നീറുന്ന നോവായി മാറിക്കഴിഞ്ഞുവെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗവും കിൻ ഫ്ര ഫിലിം അൻ്റഡ് വീഡിയോ പാർക്ക് ചെയർമാനുമായ ബേബി ഉഴുത്തുവാൽ പറഞ്ഞു .മുനമ്പത്ത് ജനങ്ങളുടെ റവന്യൂ അവകാശങ്ങൾ ഉൾപ്പെടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന ഭേദഗതി ഉണ്ടാവണം.
സംസ്ഥാന സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മീഷനിൽ പ്രതീക്ഷയുണ്ടെന്നും പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. നിരാഹാര സമരത്തിന്റെ അമ്പത്തി നാലാം ദിവസം പന്തലിൽ എത്തി മുനമ്പത്ത് പ്രശ്‌ന ബാധിതരായ ആളുകളുമായി അദ്ദേഹം നേരിൽ സംബന്ധിച്ചു മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ധേഹം പറഞ്ഞു.
കേരള കോൺഗ്രസ് എം സംസ്ഥാന കമ്മറ്റി അംഗം ജയ്സൺ മാന്തോട്ടം പാർട്ടി നേതാക്കളായ ഫിലിപ്പ് പാലയ്ക്കക്കുന്നേൽ ടോം ജോസഫ് വളവനാട്ട് എന്നിവരും സമരപ്പന്തലിൽ എത്തിയിരുന്നു. സമര പന്തലിലെത്തിയ നേതാക്കളെ മുനമ്പം ഇടവക അസിസ്റ്റൻ്റ് വികാരി അൻ്റണി പോളക്കാട്ട് സമരസമതി കൺവീനർ ജോസഫ് ബെന്നി എന്നിവർ ചേർന്നു സ്വീകരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments