Latest News
Loading...

ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക്



പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ ബാലശാസ്ത്ര പ്രതിഭകൾ ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ ഗവേഷണ പ്രബന്ധാവതരണത്തിന് അർഹത നേടി. ജനുവരി മൂന്നു മുതൽ ആറു വരെ ഭോപ്പാലിൽ വച്ച് നടക്കുന്ന 31-ാമത് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലാണ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ദിയ തെരേസ മനോജ്, ആറാം ക്ലാസ് വിദ്യാർത്ഥി ഡിജോൺ മനോജ് എന്നിവർ പ്രൊജക്റ്റ് അവതരിപ്പിക്കുന്നത്. 



ഈ വർഷത്തെ ബാലശാസ്ത്ര കോൺഗ്രസിന്റെ മുഖ്യ വിഷയമായ ആരോഗ്യത്തിനും ക്ഷേമത്തിനും ആവാസവ്യവസ്ഥയെ അറിയുക' എന്നതിനെ അധികരിച്ച്, 'പ്രാണിഭോജി ചെടികളും കൊതുക നിയന്ത്രണവും - ഒരു പഠനം' എന്ന ഗവേഷണ പ്രബന്ധമാണ് ബാലശാസ്ത്രജ്ഞർക്ക് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിരിക്കുന്നത്. 




.31-ാമത് സംസ്ഥാനതല ബാലശാസ്ത്ര കോൺഗ്രസിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് ഇവർ അർഹത നേടിയത്. 
 ഉയർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന പ്രാണിഭോജി ചെടികളാണ് ഡ്രോസീറ, യുട്രിക്യൂലേറിയ. ഈ ഇരപിടിയൻ സസ്യങ്ങൾ പ്രാണികളെ പിടിച്ച് മൂലകങ്ങൾ ആഗിരണം ചെയ്തു വളരുന്നവയാണ്. 



പ്രാണിഭോജി ചെടിയായ ഡ്രോസീറയ്ക്ക് കൊതുകുകളെ ആകർഷിച്ച് പിടിച്ച് പോഷകഘടകങ്ങൾ ആഗിരണം ചെയ്യാനാകുമെന്നും അതുവഴി കൊതുക് നിയന്ത്രണം സാധ്യമാകുമെന്ന കണ്ടെത്തലുമാണ് കുട്ടിശാസ്ത്രജ്ഞരെ ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുവാൻ ഇടയാക്കിയത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments