Latest News
Loading...

എച്ച് ഡി പി ഇഗ്രോ ചട്ടികൾ വിതരണം ചെയ്തു



തീക്കോയി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം കർഷകർക്ക് അടുക്കളത്തോട്ടത്തിൽ പച്ചക്കറി കൃഷികൾ ചെയ്യുന്നതിന് വേണ്ടി എച്ച് ഡി പി ഇഗ്രോ ചട്ടികൾ വിതരണം ചെയ്തു. 10 ചട്ടികൾ വീതം 273 കർഷകർക്കാണ് ചട്ടികൾ നൽകുന്നത്. ചെടിച്ചട്ടികളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി ജെയിംസ് നിർവഹിച്ചു. 



വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിബി രഘുനാഥൻ, നജീമ പരിക്കൊച്ച്, കൃഷി ഓഫീസർ നീതു തോമസ്, കൃഷി അസിസ്റ്റന്റ് ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുത്തു.



.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments