Latest News
Loading...

വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു



 കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാലാ  യൂണിറ്റ്  യൂത്ത് വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാലാ  യൂണിറ്റ്  പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യൂത്ത് വിംഗ് പാലാ യൂണിറ്റ് ഭാരവാഹികളായി  ജോണ്‍ മൈക്കിള്‍ ദര്‍ശന (പ്രസിഡന്റ്),  എബിസണ്‍ ജോസ് (ജനറല്‍ സെക്രട്ടറി), ജോസ്റ്റിന്‍ ബാബു വന്ദന (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു  



യോഗത്തില്‍ മുന്‍ യൂത്ത് വിങ്ങ് പ്രസിഡന്റ്  ജിസ്‌മോന്‍ കുറ്റിയാങ്കലിനെ വക്കച്ചന്‍ മറ്റത്തില്‍  പൊന്നാട അണിയിച്ച് ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് എം.കെ തോമസുകുട്ടി, പാലാ യൂണിറ്റ് സെക്രട്ടറി വി.സി ജോസഫ്, ജോസ് ജോസഫ്, ജോസ് എ.റ്റി.പി, അനൂപ് ജോർജ്,
ജയേഷ് ജോര്‍ജ്, ബൈജു കൊല്ലംപറമ്പില്‍, ജിസ്‌മോന്‍ കുറ്റിയാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments