Latest News
Loading...

വിമുക്തി സെമിനാർ



 പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ അഡാർട്ട് ക്ലബ്ബിന്റെയും ടീൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബോധവൽക്കരണ സെമിനാർ നടന്നു.  പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ അഡാർട്ട് ക്ലബ്ബിന്റെയും ടീൻസ് ക്ലബ്ബിന്റെയും ഭാഗമായി എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 7 മുതൽ 10 വരെയുള്ള ക്ലാസിലെ കുട്ടികൾക്കായി അഡിക് ഷൻ ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു. കുമാരി ഗ്രീഷ്മ ജോസഫ് - മെഡിക്കൽ & സൈക്കാട്രി സ്പെഷ്യലിസ്റ്റ് - സെമിനാർ നയിച്ചു. 




സെമിനാറിൽ എക്സൈസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും സംവദിക്കുകയുണ്ടായി. അഡാർട്ട് ക്ലബിന്റെ നോഡൽ ഓഫീസറായ Sr. ലിഡിയ എൻ ജോയി സ്വാഗതം ആശംസിച്ച ഈ സെമിനാറിന് അഡാർട്ട് ക്ലബ്ബിന്റെ പ്രസിഡന്റ് ആയ നെവിൻ പ്രിൻസ് കൃതജ്ഞത അർപ്പിച്ച് സംസാരിക്കുകയുണ്ടായി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments