Latest News
Loading...

വിദ്യാനികേതന്‍ ജില്ലാ കലാമേള 'വേദിക 2024' ഐങ്കൊമ്പ് അംബികാ വിദ്യാഭവനില്‍




 ഭാരതീയ വിദ്യാനികേതന്‍ കോട്ടയം ജില്ലാ കലാമേള 'വേദിക 2024' നവംബര്‍ 15, 16 വെള്ളി ശനി ദിവസങ്ങളില്‍ ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. താളമേള വിസ്മയങ്ങളുടെ മഹനീയ വേദിയായി മാറുന്ന ജില്ലാ കലാമേളയ്ക്ക് ആതിഥ്യമരുളാന്‍ അംബികാ വിദ്യാഭവന്‍ ഒരുങ്ങികഴിഞ്ഞതായി ഭാരവാഹികള്‍  അറിയിച്ചു.

കലാമേളയുടെ ലോഗോ പ്രകാശനം പ്രശസ്ത സിനിമാതാരവും ലോക്സഭാംഗവുമായ  സുരേഷ് ഗോപി നിര്‍വഹിച്ചിരുന്നു. നവംബര്‍ 15 വെള്ളിയാഴ്ച രാവിലെ കോട്ടയം ലോകസഭാ മെമ്പര്‍ അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാതാരം  പ്രശാന്ത് മുരളി കലാമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. 

നവംബര്‍ 16 ശനിയാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. ഷോണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.  മുന്‍ സംസ്ഥാന യുവജനോത്സവ കലാതിലകവും പ്രശസ്ത നര്‍ത്തകിയുമായ ഡോ.പത്മിനി കൃഷ്ണന്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കും.


നിരവധി വര്‍ഷങ്ങളായി മറ്റു കലാമേളകളില്‍ നിന്നും വ്യത്യസ്തമായി യോഗചാപ് ഉള്‍പ്പെടെയുള്ള കലാപ്രകടനങ്ങളുടെ വേദിയായി മാറുന്ന വിദ്യാനികേതന്‍ കലാമേള 3 ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. അമ്പതില്‍പരം സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം കൂട്ടികള്‍ അവരുടെ കലാമികവുകള്‍ രണ്ടുദിവസങ്ങളായി പ്രകടിപ്പിക്കുന്ന കലാമേളയ്ക്കായി 15 ഓളം സ്റ്റേജുകളാണ് ഒരുക്കുന്നത്.




വിവിധരംഗങ്ങളില്‍ പ്രഗല്‍ഭരായ വിധികര്‍ത്താക്കളാണ് കുട്ടികളുടെ കലാപ്രകടനം വിലയിരുത്തുന്നത്. പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും കലാമേള സംഘടിപ്പിക്കുകയെന്ന് ഭാരവാഹികളായ ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന വൈ വൈസ് പ്രസിഡന്റ് ശ്രീമതി എം എസ് ലളിതാംബിക, ജില്ലാ കലാമേള പ്രമുഖ് കെ എന്‍ പ്രശാന്ത്കുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ. ടി.എന്‍ സുകുമാരന്‍ നായര്‍, അംബികാ വിദ്യാഭവന്‍ പ്രിന്‍സിപ്പല്‍ ശ്രീ. സി.എസ് പ്രദീഷ്, കലാമേള ജനറല്‍ കണ്‍വീനര്‍ ശ്രീ. പി എന്‍ സൂരജ്കുമാര്‍, പി റ്റി എ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments