ശബരിമല തീര്‍ത്ഥാടനകാലത്തോട് അനുബന്ധിച്ച് ഏകീകരിച്ച് നല്കിയ വെജിറ്റേറിയല്‍ ഹോട്ടലുകളിലെ ഭക്ഷണവില പരിശോധിക്കുന്നതിനായി ഹോട്ടലുകളില്‍ അധികൃതര്‍ പരിശോധന നടത്തി. ഗുണനിലവാരം, അളവ്, നിശ്ചയിച്ച വിലയാണോ ഈടാക്കുന്നത് എന്നീ പരിശോധനകളാണ് നടത്തിയത്. ഭക്ഷ്യവകുപ്പ്, ലീഗല്‍ മെട്രോളജി, റവന്യൂ, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പരിശോധനകളില്‍ പങ്കെടുത്തു.
പാലായിലെ വിവിധ ഹോട്ടലുകളില്‍ സംഘം പരിശോധന നടത്തി. മണ്ഡലമകരവിളക്ക് കാലം അവസാനിക്കുംവരെ പരിശോധനകള്‍ തുടരും. പരിശോധനയില്‍ അപാകതകള്‍ കണ്ടെത്തിയാല്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കും. ഡെപ്യൂട്ടി തഹസില്‍ദാര്‍ വിനോദ് ചന്ദ്രന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ സജിനി പി, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ബിനു പി.കെ, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ രാജീവ് വി.ബി, ടോബിന്‍ ജേക്കബ്ബ്, എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments