വാകക്കാട്: കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് സമൂഹത്തെ ബോധവൽക്കരിക്കുന്നതിന് വേണ്ടി കൂടി സംഘടിപ്പിക്കുന്ന ശിശുദിനം വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ സമുചിതമായി ആഘോഷിച്ചു. അധ്യാപകർ കുട്ടികൾക്ക് ശിശുദിനാശംസകൾ നേർന്നു. കുരുന്നു മനസ്സുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘർഷങ്ങളെ അതിജീവിക്കാൻ പഠിപ്പിക്കുക കൂടിയാണ് ശിശുദിന ആഘോഷങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് എവ് ലിൻ പ്രമോദ് ശിശുദിന സന്ദേശത്തിൽ പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments