Latest News
Loading...

ലൈഫ് പദ്ധതി ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കും



മീനച്ചിൽ ഗ്രാമപഞ്ചായത്ത് പൊള്ളയായ അവകാശവാദങ്ങൾ ഉന്നയിച്ചു ജനങ്ങളെ കബളിപ്പിച്ചു ഇന്ന്  നടത്തപ്പെടുന്ന ലൈഫ് മിഷൻ ഭവനങ്ങളുടെ താക്കോൽ ദാന ചടങ്ങ് മീനച്ചിൽ യുഡിഎഫ് കമ്മിറ്റി ബഹിഷ്കരിക്കുവാൻ തീരുമാനിച്ചു. 159 വീടുകളുടെ താക്കോൽ ദാനം എന്നത് പൊള്ളായായ അവകാശവാദം ആണ്. അതിൽ പല വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കാൻ പഞ്ചായത്ത് ഭരണാസമിതിക്കു സാധിച്ചിട്ടില്ല.
പാവപ്പെട്ട ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് ഇടതുപക്ഷ ഭരണസമിതി കൈക്കൊള്ളുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് മാരിൽ നിന്നും വ്യത്യസ്തമായി വ്യക്തി താല്പര്യം സംരക്ഷിക്കുവാൻ ആണ് ഇപ്പോഴുള്ള പ്രസിഡന്റ് ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിച്ചു ഉൽഘാടന മാമാങ്കം നടത്താൻ ശ്രമിക്കുന്നതെ
ന്നും നേതാക്കൾ പറഞ്ഞു



മീനച്ചിൽ യുഡിഎഫ് മണ്ഡലം ചെയർമാൻ ശ്രീ രാജൻ കൊല്ലംപറമ്പിൽ ന്റെ അധ്യക്ഷത യിൽ കൂടിയ യോഗത്തിൽ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിൽ, KDP ജില്ലാ സെക്രട്ടറി ബേബി ഇറ്റത്തോട്ട്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ രാജു കൊക്കപ്പുഴ, കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എബി വാട്ടപ്പള്ളി, KDP മണ്ഡലം പ്രസിഡന്റ്‌ ഡയസ് കണ്ടത്തിൽ, പഞ്ചായത്ത് മെമ്പർ മാരായ ലിസമ്മ ഷാജൻ, നളിനി ശ്രീധരൻ,പ്രേംജിത്ത് ഏർത്തിയിൽ,ഷാജൻ മണിയക്കുപാറ,ഷാജി വെള്ളാപ്പാട്ട്, സാബു പൂവാത്താനി,,ശിവദാസൻ നായർ നെല്ലാല, അലക്സ്‌ കണ്ണാട്ടുകുന്നേൽ, വിൻസെന്റ് കണ്ടത്തിൽ,ബോബി ഇടപ്പാടിയിൽ,ഗോപാലകൃഷ്ണൻ കാരമുള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments