പാലാ : സംസ്ഥാന പോളിടെക്നിക് സ്കൂൾ കായികമേളയുടെ രണ്ടാം ദിനം 19 പോയിന്റുകളുമായി വയനാട് സുൽത്താൻബത്തേരി ഗവൺമെൻറ് ടെക്നിക്കൽ സ്കൂൾ ഒന്നാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു. 14 പോയിന്റുമായി പാലക്കാട് ചിറ്റൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ രണ്ടാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു. 13 വീതം പോയിന്റുമായി കൊടുങ്ങൂർ ഗവൺമെൻറ് ടെക്നിക്കൽ സ്കൂളും, ഷോർണൂർ ഗവൺമെൻറ് ടെക്നിക്കൽ സ്കൂളും മൂന്നും നാലും സ്ഥാനത്ത് ലിഡ് ചെയ്യുന്നു.
10 പോയിന്റുമായി കുളത്തൂർ ടെക്നിക്കൽ ഗവൺമെൻറ് ഹൈസ്കൂൾ അഞ്ചാം സ്ഥാനത്തിൽ ലീഡ് ചെയ്യുന്നു.
7 പോയിന്റുമായി കാവാലം ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ ആറാം സ്ഥാനത്തും ആറ് വീതംപോയിന്റുകളുമായി കൃഷ്ണപുരം അടിമാലി പാലക്കാട് ചെറുവത്തൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളുകൾ തൊട്ടടുത്ത സ്ഥാനങ്ങളിലും ലീഡ് ചെയ്യുന്നു.
സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽരണ്ടാം ദിനം പൂർത്തിയാകുമ്പോൾ 6 പുതിയ മീറ്റ് റിക്കോർഡുകൾ ആണ് പിറന്നത്. ജൂനിയർ വിഭാഗത്തിൽ ഷോട്ട്പുട്ടിൽ സുൽത്താൻബത്തേരി ടെക്നിക്കൽ ഹൈസ്കൂളിലെ നൂറി ഫാത്തിമ 5.52 മീറ്റർ ഷോട്ട്പുട്ട് എറിഞ്ഞു കൊണ്ട് പുതിയ മീറ്റ് റിക്കോഡ് സ്ഥാപിച്ചു.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ
ജാവലിൻ ത്രോ - ഒന്നാം സ്ഥാനം അഭിനവ് സജീവ് (ചെറുവത്തൂർ ജി ടി എച്ച് എസ് ), രണ്ടാം സ്ഥാനം ആഷിക് ജോജി (കാവാലം ജി ടി എച്ച് എസ്)
പോൾ വാൾട്ട് - ഒന്നാം സ്ഥാനം ജിനോ രാജീവ് (കുളത്തൂർ ജിടിഎച്ച്എസ്) , രണ്ടാം സ്ഥാനം ശ്രീനാഥ് ബി (കാവാലം ജി ടി എച്ച് എസ് )
ഹൈ ജംമ്പ് - ഒന്നാം സ്ഥാനം കെ കെ അഭിനവ് (ഷോർണൂർജി ടി എച്ച് എസ് ), രണ്ടാം സ്ഥാനം മുഹമ്മദ് യാസീം നാസർ (അടിമാലി ജി ടി എച്ച് എസ് )
100 മീറ്റർ ഓട്ടം - ഒന്നാം സ്ഥാനം ആദർശ് ബി (പാലക്കാട് ജി ടി എച്ച് എസ് ), രണ്ടാം സ്ഥാനം മുഹമ്മദ് യാസീം നാസർ (അടിമാലി ജി ടി എച്ച് എസ് )
ഷോട്ട്പുട്ട് - ഒന്നാം സ്ഥാനം അരുൺ പ്രസാദ് ആർ (ചിറ്റൂർ ജി.റ്റി.എച്ച് എസ്), രണ്ടാം സ്ഥാനം അജയ് പി ( ഷോർണൂർ ജിടിഎച്ച്എസ്)
3000 മീറ്റർ - ഒന്നാം സ്ഥാനം ഡറിൻ വിജു (സുൽത്താൻ ബത്തേരി ജി.റ്റി.എച്ച്.എസ്.), രണ്ടാം സ്ഥാനം ഇർഷാദ് എ ( ചിറ്റൂർ ജി.റ്റി.എച്ച്.എസ്.)
1500 മീറ്റർ - ഒന്നാം സ്ഥാനം ഡറിൻ വിജു (സുൽത്താൻ ബത്തേരി ജി.റ്റി.എച്ച്.എസ്.), രണ്ടാം സ്ഥാനം ഇർഷാദ് എ ( ചിറ്റൂർ ജി.റ്റി.എച്ച്.എസ്.)
സീനിയർ വിഭാഗത്തിൽ 100 മീറ്റർതോട്ടത്തിൽ ഷോർണൂർ ടെക്നിക്കൽ ഹൈസ്കൂളിലെ വൈഷ്ണവി സി എസ് 14.09 സെക്കന്റ് കൊണ്ട് ഓടിയെത്തി പുതിയ മീറ്റ് റിക്കോർഡ് സ്ഥാപിച്ചു.
ജൂനിയർ വിഭാഗം ആൺകുട്ടികളിൽ കൊടുങ്ങൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിലെ മുഹമ്മദ് നിഹാൽ എ എ 100 മീറ്റർ ഓട്ടത്തിൽ 11.59 സെക്കൻഡ് കൊണ്ട് പുതിയ മീറ്റ് റിക്കോർഡ് സ്ഥാപിച്ചു.
1500 മീറ്റർ ഓട്ടത്തിൽ ഫെസ്റ്റിവൽ ടെക്നിക്കൽ ഹൈസ്കൂളിലെ ദേവനന്ദ് ഇ.എം. 4 മിനിറ്റ് 41.50 സെക്കൻഡ് കൊണ്ട് ഓടിയെത്തി പുതിയ മീറ്റ് റിക്കോർഡ് സ്ഥാപിച്ചു.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂളിലെ അരുൺ പ്രസാദ് ആർ ഷോട്ട് പുട്ടിൽ 7.67 മീറ്റർ എറിഞ്ഞ് പുതിയ മീറ്റ് റിക്കോർഡ് സ്ഥാപിച്ചു.
ജാവലിൻ ത്രോയിൽ 35.15 മീറ്റർ എറിഞ്ഞ് ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്കൂളിലെ അഭിനവ് സജീവ് പുതിയ മീറ്റ് സ്ഥാപിച്ചു റിക്കോഡ് സ്ഥാപിച്ചു.
ജൂനിയർ ആൺകുട്ടികളുടെ വിഭാഗം
100 മീറ്റർ - മുഹമ്മദ് നിഹാൽ എ.എ (വെസ്റ്റ് ഹിൽ ജിടിഎച്ച് എസ്), രണ്ടാം സ്ഥാനം അരുൺ പ്രകാശ് പി (ചിറ്റൂർ ജിടിഎച്ച്എസ്)
1500 മീറ്റർ - ദേവാനന്ദ് ഇ എം (വെസ്റ്റിൽ ജിടിഎച്ച്എസ്),രണ്ടാം സ്ഥാനം ജിതിൻ ബാബു എസ് (കൃഷ്ണപുരം ജിടിഎച്ച് എസ്)
സബ്ജൂനിയർ ആൺകുട്ടികൾ
ഹൈ ജംമ്പ് - ആരോമൽ എ എം (കളത്തൂർ ജി ടി എച്ച് എസ് ), രണ്ടാം സ്ഥാനം അഭിജിത്ത് ബി (കൃഷ്ണപുരം ജിടിഎച്ച് എസ്)
100 മീറ്റർ - അതുൽ കൃഷ്ണ എൻ (കൊടുങ്ങല്ലൂർ ജിടിഎച്ച്എസ്) , രണ്ടാം സ്ഥാനം ശിവസൂര്യ കെ (വാഴക്കാട് ജിടിഎച്ച്എസ്)
സീനിയർ പെൺകുട്ടികളുടെ വിഭാഗം
ബ്രോഡ് ജംമ്പ് - സിദ ഫാത്തിമ കെ എസ് (കൊടുങ്ങൂർ ജിടിഎച്ച്എസ്) / രണ്ടാം സ്ഥാനം അമൃത ശങ്കർ ഡി (കൃഷ്ണപുരം ജിടിഎച്ച്എസ്)
ജൂനിയർ പെൺകുട്ടികളുടെ വിഭാഗം
ബ്രോഡ് ജംമ്പ് - വിഷ്ണുപ്രിയ ആർ (കുളത്തൂപ്പുഴ ജിടിഎച്ച്എസ്) / രണ്ടാം സ്ഥാനം അനാമിക കെ (വട്ടംകുളം ടിഎച്ച്എസ്എസ്)
ഷോട്ട്പുട്ട് - നൗറി ഫാത്തിമ (സുൽത്താൻബത്തേരി ജിടിഎച്ച്എസ്) / രണ്ടാം സ്ഥാനം ഫാത്തിമ കാസർഗോഡ് മൊഗ്രാൽപുത്തൂർ ജിടിഎച്ച്എസ്എസ്)
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments