കേരള സ്റ്റേറ്റ് നെറ്റ് ബോൾ അസോസിയേഷന്റെയും കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും നിരീക്ഷണത്തോടുകൂടി സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റയും സെന്റ് തോമസ് ഹയർസെക്കന്ററി സ്കൂളിന്റെയും ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ സംഘടിപ്പിച്ച സബ്ജൂനിയർ പുരുഷവനിതാ വിഭാഗം ജില്ലാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ, പുരുഷ വിഭാഗത്തിൽ തീക്കോയി സെന്റ് മേരീസ് സ്കൂളും വനിതാ വിഭാഗത്തിൽ കോട്ടയം മൗണ്ട് കാർമൽ സ്കൂളും ചാമ്പ്യന്മാരായി.
പുരുഷ വിഭാഗത്തിൽ സെന്റ് തോമസ് ഹയർസെക്കന്ററി സ്കൂളിൾ പാലാ രണ്ടാം സ്ഥാനവും സെന്റ് ആൻസ് കുര്യനാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ എച്ച്എസ് എസ് കോട്ടയം രണ്ടാം സ്ഥാനവും സെന്റ് മേരീസ് തീക്കോയി മൂന്നാം സ്ഥാനവും നേടി. മുനിസിപ്പൽ കൗൺസിലർ വി. സി പ്രിൻസ് മത്സരം ഉത്ഘാടനം ചെയ്തു.
കോട്ടയം ജില്ലാ നെറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഡോ. സണ്ണി വി സക്കറിയ, കോട്ടയം നെറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ഡോ. സുനിൽ തോമസ്, കേരളാ സ്റ്റേറ്റ് നെറ്റ് ബോൾ അസ്സോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ക്യാപ്റ്റൻ ഡോ . സതീശ് തോമസ് എന്നിവർ യോഗത്തിൽ ആശംസ അർപ്പിച്ചു സംസാരിച്ചു. ജോബി വർഗീസ്, റോജി റോസ് മാത്യു കേരളാ സ്റ്റേറ്റ് നെറ്റ് ബോൾ അസ്സോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ക്യാപ്റ്റൻ ഡോ. സതീശ് തോമസ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments