Latest News
Loading...

പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി സാഹിത്യസമ്മേളനം നവം. 23-ന്.



പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്ന കലാ-സാംസ്‌കാരിക പരിപാടികള്‍ക്ക്  മലയാള സാഹിത്യലോകത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാഹിത്യ സമ്മേളനത്തോടെ തുടക്കമാകും.  എഴുപത്തിയഞ്ച് വര്‍ഷത്തെ സുദീര്‍ഘ പാരമ്പര്യമുള്ള കോളേജിന് ഓട്ടോണമസ് പദവി ലഭ്യമായതിനു തൊട്ടു പിന്നാലെ നടത്തപ്പെടുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന നിരവധി പരിപാടികളാണ്  വിഭാവനം ചെയ്തിരിക്കുന്നത്.

പാലാ സഹൃദയസമിതിയുടെയും കോളേജ്  അലുംനി അസ്സോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ 23 ശനിയാഴ്ച ഉച്ചകഴിഞ്ഞ് ബി. ബ്ലോക്ക് സെന്റ് ജോസഫ്‌സ് ഹാളില്‍ സംഘടിപ്പിച്ചിരിക്കുന്ന സാഹിത്യ സമ്മേളനം അലുംനി അസ്സോസിയേഷന്‍  സെക്രട്ടറി ഡോ. സാബു ഡി. മാത്യു ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സഹൃദയസമിതി അധ്യക്ഷന്‍ രവി പുലിയന്നൂര്‍ അദ്ധ്യക്ഷത വഹിക്കും. മലയാളത്തിലെ മുന്‍നിര നിരൂപകന്‍ ഡോ. എസ്.എസ്. ശ്രീകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. കോളേജ് പൂര്‍വവിദ്യാര്‍ത്ഥിയായ ജീജോ തച്ചന്‍ രചിച്ച 'മരണവീട്ടിലെ കവര്‍ച്ച' എന്ന കവിതാസമാഹാരം പ്രശസ്ത കവിയും ഈ വര്‍ഷത്തെ ഓടക്കുഴല്‍ പുരസ്‌കാര ജേതാവുമായ പി. എന്‍. ഗോപീകൃഷ്ണന്‍ പ്രകാശനം ചെയ്യും.




കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, മലയാളവിഭാഗം തലവന്‍ പ്രൊഫ. സോജന്‍ പുല്ലാട്ട്, കേരളാ സര്‍ക്കാര്‍ ഭാഷാനിര്‍ദ്ദേശകസമിതി അംഗം ചാക്കോ സി. പൊരിയത്ത്, അലുംനി അസ്സോസിയേഷന്‍ പ്രസിഡന്റ് ഡിജോ കാപ്പന്‍, രവി പാലാ, ബി. കേരളവര്‍മ്മ, സെബാസ്‌റ്യന്‍ വട്ടമറ്റം, ശ്രീകുമാര്‍ കരിയാട്, ജോസ് മംഗലശ്ശേരി, പി.എസ്. മധുസൂദനന്‍, ജോണി ജെ. പ്‌ളാത്തോട്ടം, ഡി. ശ്രീദേവി, എന്‍. രാജേന്ദ്രന്‍ (റിട്ട ഐപിഎസ്), വി. എം അബ്ദുള്ളാഖാന്‍, പ്രസാധകന്‍ വി.സി. തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ സാബു ഡി. മാത്യു, രവി പുലിയന്നൂര്‍, പ്രൊഫ. സോജന്‍ പുല്ലാട്ട്, പി എസ്. മധുസൂദനന്‍, ജീജോ തച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments