കൊഴുവനാല്‍: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അഭിപ്രായപ്പെട്ടു. വാസയോഗ്യമായ വീട് ലഭ്യമാകുകയെന്നത് ഏതൊരു വ്യക്തിയുടെയും വലിയ സ്വപ്നമാണ്. ആ സ്വപ്നസാക്ഷാത്ക്കാരത്തിന് നിവൃത്തിയില്ലാത്ത, സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നതും അര്‍ഹതപ്പെട്ടവരുമായ ആളുകളെ കണ്ടെത്തി അവര്‍ക്ക് മനോഹരമായ സ്വപ്നഭവനങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കുന്ന സ്‌നേഹദീപത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതരസംഘടനകള്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള നാല്പ്പത്തിനാലാം സ്‌നേഹവീടിന്റെ താക്കോല്‍സമര്‍പ്പണം കൊഴുവനാല്‍ പഞ്ചായത്തിലെ കെഴുവംകുളത്ത് നിര്‍വ്വഹിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. കൊഴുവനാല്‍ പഞ്ചായത്തില്‍ സ്‌നേഹദീപം പദ്ധതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇരരുപത്തിമൂന്നാം സ്‌നേഹവീടാണിത്. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍,
കൊഴുവനാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് പി. മറ്റം, വൈസ് പ്രസിഡന്റ് എമ്മാനുവല്‍ നെടുംപുറം, പഞ്ചായത്ത് മെമ്പര്‍മാരായ ആലീസ് ജോയി മറ്റം, ആനീസ് കുര്യന്‍ ചൂരനോലില്‍, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് ടി. ജോണ്‍ തോണക്കരപ്പാറയില്‍, ജഗന്നിവാസന്‍ പിടിക്കാപ്പറമ്പില്‍, ജെയിംസ് കോയിപ്ര, സജി തകിടിപ്പുറം, ഷാജി ഗണപതിപ്ലാക്കല്‍, മാത്തുക്കുട്ടി വലിയപറമ്പില്‍, ഷാജി വളവനാല്‍, ബേബി പരിന്തിരി, ഷാജി വെള്ളാപ്പള്ളി, കെ.ജെ. ദേവസ്യാ, ബെന്നി കോട്ടേപ്പള്ളി, സുനില്‍ മറ്റത്തില്‍, ജോസ് കോയിക്കല്‍, ബേബി ചിറവയലില്‍, ബാബു വെള്ളാപ്പള്ളി, രവീന്ദ്രന്‍നായര്‍ ഉഷസ്സ് എന്നിവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments