സോഷ്യല്‍ മീഡിയയുടെ ദൂഷ്യഫലങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കിവേണം മുന്നോട്ട് പോകുവാനെന്ന് രാമപുരം പോലീസ് എസ്.എച്ച്.ഓ. അഭിലാഷ്‌കുമാര്‍ കെ. പറഞ്ഞു. രാമപുരം ജനമൈത്രി പോലീസിന്റെയും, കോട്ടയം സൈബര്‍ സെല്ലിന്റെയും, വഴിത്തല ശാന്തിഗിരി കോളേജിന്റെയും നേതൃത്വത്തില്‍ രാമപുരം എസ്.എച്ച്. ഗേള്‍സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വാട്ടസാപ്പ്, ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ് ബുക്ക് എന്നിവ ഉപയോഗിക്കുമ്പോള്‍ 100 ശതമാനം ഗുണഫലങ്ങള്‍ ഉണ്ടെങ്കില്‍ 80 ശതമാനം ദൂഷ്യഫലങ്ങളും ഉണ്ട്. ഫെയ്ക്ക് ഐഡികള്‍ ഉണ്ടാക്കി നമ്മളെ ചിലര്‍ കബളിപ്പിക്കുന്നത് നിത്യസംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് മനസ്സിലാക്കി സോഷ്യല്‍ മീഡിയ ഉപയോഗിക്കുക, എന്തെങ്കിലും പ്രശ്‌നങ്ങള്‍ സംഭവിച്ചാല്‍ ഉടന്‍തന്നെ പോലീസില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിസ്റ്റര്‍ ആന്‍സ് മരിയ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സൈബര്‍ സെല്‍ സി.പി.ഓ. ജോബിന്‍ ജെയിംസ് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ജനമൈത്രി പോലീസ് രാമപുരം സി.പി.ഓ. ജെനീഷ് ബി., ശാന്തിഗിരി കോളേജ് എം.എസ്.ഡബ്ലൂ. വിദ്യാര്‍ത്ഥികളായ ധനു മാനോ, ജോസിന്‍ തോമസ്, സിമി റ്റോമി എന്നിവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments