Latest News
Loading...

പറപറന്ന് മിലന്‍ ഇന്ത്യയുടെ നെറുകയില്‍



68-ാമത് നാഷണല്‍ സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മിലന്‍ സാബു  പോള്‍ വോള്‍ട്ടില്‍ കേരളത്തിന് വേണ്ടി സ്വര്‍ണ്ണം നേടി. ലക്‌നൗവില്‍ നടന്ന നാഷണല്‍ ഗെയിംസില്‍ അണ്ടര്‍ 17  വിഭാഗത്തിലാണ് മിലന്‍ ഈ നേട്ടം കൈവരിച്ചത്. പോള്‍വോള്‍ട്ടില്‍ സംസ്ഥാന റിക്കാര്‍ഡിനുടമയാണ് മിലന്‍ സാബു. 
പിതാവിന്റെ വേര്‍പാടും അമ്മയുടെ അസുഖവും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെ ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ചാണ് മിലന്റെ സുവര്‍ണ്ണ നേട്ടം. പാലാ ജംപ്‌സ് അക്കാദമിയിലെ സതീഷ് കുമാര്‍ സാറിന്റെ പരിശീലന മികവാണ് തന്റെ നേട്ടത്തിന് പിന്നിലെന്ന് മിലന്‍ പറയുന്നു. 



അവിസ്മരണീയ വിജയം നേടിയ മിലനെ പാലാ രൂപതാ കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ , മാനേജര്‍ റവറന്റ് . ഡോ. ജോസ് കാക്കല്ലില്‍, പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ. മാത്യു, ഹെഡ്മാസ്റ്റര്‍ ഫാ.റെജിമോന്‍ സ്‌കറിയ, പി.റ്റി.എ. പ്രസിഡന്റ് വി.എം. തോമസ് എന്നിവര്‍ അഭിനന്ദിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments