പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ അഭിയാൻ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാശനാല്‍ ഗവൺമെന്റ് എൽ പി സ്കൂളിൽ പണി കഴിപ്പിച്ച വർണക്കൂ ടാരത്തിന്റെയും മാതൃകാ പ്രീ പ്രൈമറി സ്കൂളിന്റെയും ഉദ്ഘാടനം പാലാ എംഎൽഎ ശ്രീ മാണി സി കാപ്പൻ നിർവഹിച്ചു.
തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതിഎൽസമ്മ തോമസ് അധ്യക്ഷം വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ശ്രീകല ആർ,വാർഡ് മെമ്പർ ശ്രീമതി അനുപമ വിശ്വനാഥ്, തലപ്പലം പഞ്ചായത്തിലെ മറ്റു വാർഡുകളിലെ മെമ്പർമാർ, ബി പി സി ശ്രീ രാജ് കുമാർ കെ, പി ടി എ പ്രസിഡന്റ് ശ്രീ സജേഷ് പി എസ് എന്നിവർ സംസാരിച്ചു.
വർണ്ണ കൂടാരത്തിലെ ശില്പി ശ്രീ ബിബിൻ രാജിനെ ചടങ്ങിൽ ആദരിച്ചു ഹെഡ്മിസ്ട്രസ് ജയ്മോള്‍ പി തോമസ് സ്വാഗതം ആശംസിച്ച യോഗത്തിന് സീനിയർ അസിസ്റ്റന്റ് ശ്രീമതി ജിൻസി വർഗീസ് കൃതജ്ഞത പ്രകാശിപ്പിച്ചു പാലാ സബ്ജില്ലാ കലോത്സവത്തിലെയും ശാസ്ത്രോത്സവത്തിലെയും പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments