Latest News
Loading...

ജൂബിലി തിരുന്നാളിന് ഒരുക്കം. പന്തൽ കാൽനാട്ട് കർമ്മം നടത്തി





പാലയുടെ ആഘോഷമായ അമലോത്ഭവ ജൂബിലി തിരുന്നാളിന് തുടക്കമാകുന്നു . ഇതിനു മുന്നോടിയായി പന്തലിന്റെ കാൽനാട്ട് കർമ്മം രാവിലെ നടന്നു. നോട്ടീസ് പ്രകാശനവും ഭക്തിനിർഭരമായി. രാവിലെ ഒമ്പതരയ്ക്ക് നടന്ന ചടങ്ങിൽ കത്തീഡ്രൽ പള്ളി വികാരി ഫാദർ ജോസ് കാക്കല്ലിൽ കാട്ടുകർമ്മം നിർവഹിച്ചു.  ളാലം പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ, ഫാദർ ജോർജ് മൂലേച്ചാലിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു. 




പന്തൽ കാൽനാട്ടുകർമ്മത്തെ തുടർന്ന് തിരുനാൾ നോട്ടീസിന്റെ പ്രകാശനവും നടന്നു. പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ, കൗൺസിലർമാരായ ബിജി ജോജോ, വി.സി പ്രിൻസ് എന്നിവരും രാജീവ് കൊച്ചുപറമ്പിൽ, രാജേഷ് പാറയിൽ,ജോഷി വട്ടക്കുന്നേൽ,ലിജോ ആനിത്തോട്ടം, ജോസുകുട്ടി പൂവേലി, ടോബിൻ കെ അലക്സ്,സന്തോഷ് മണർകാട്,ബിജു സെൻറ് ജൂഡ്, തങ്കച്ചൻ കാപ്പിൽ,കിഷോർ ഇടനാട് തുടങ്ങിയവരും സന്നിഹിതരായിരുന്നു






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments